numerology

ജ്യോതിഷത്തിലും ആത്മീയതയിലും സംഖ്യകൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. സംഖ്യകൾ വിശകലനം ചെയ്യുകയും പ്രവചനങ്ങൾ നടത്തുകയും അവയെക്കുറിച്ച് മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന ജ്യോതിഷ മേഖലയാണ് സംഖ്യാശാസ്ത്രം അഥവാ ന്യൂമറോളജി. സംഖ്യാശാസ്ത്ര പ്രകാരം 2024 വർഷത്തിലെ ഓരോരുത്തരുടെയും ഫലങ്ങളാണ് ഈലേഖന പരമ്പരയിൽ.

ഭാഗ്യസംഖ്യ 1

ഏത് വർഷവും ഏത് മാസവും 1, 10, 19, 28 എന്നീ തീയതികളിൽ ജനിച്ചവരുടെയെല്ലാം ഭാഗ്യസംഖ്യ ന്യൂമറോളജി പ്രകാരം 1 ആണ്.

ഇവർക്ക് പുതുവർഷം സന്തോഷവും ഭാഗ്യവും നിറഞ്ഞതായിരിക്കും. വലിയ പിന്തുണയോടെ സന്തോഷകരമായ ദാമ്പത്യ ജീവിതം ആസ്വദിക്കും. ഈ വർഷം ഒരു നല്ല തൊഴിൽ മാറ്റമുണ്ടാകും അതിലൂടെ സാമ്പത്തിക നേട്ടത്തിന് സാദ്ധ്യത ഉണ്ട്.

വർഷത്തിന്റെ മദ്ധ്യത്തിൽ വിദ്യാഭ്യാസം, ആരോഗ്യം, ബിസിനസ് എന്നിവയിൽ മോശമായ കാര്യങ്ങൾ ഉണ്ടാവാൻ സാദ്ധ്യതയുണ്ട്. എന്നാൽ വർഷാവസാനത്തോടെ അതിനെ മറികടക്കുകയും ജീവിതത്തിൽ നല്ല സമയം വീണ്ടും പിറക്കുകയും ചെയ്യും.

സംഖ്യാശാസ്ത്ര പ്രകാരം ഒന്നാം നമ്പർ ലഭിച്ചിരിക്കുന്ന വ്യക്തികൾക്ക് 2024 ൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയവും അംഗീകാരങ്ങളും പ്രശംസയും ലഭിക്കും. സ്ഥാനവും അംഗീകാരവും സ്ഥാപിച്ചെടുക്കാൻ ഇവർക്ക് നിഷ്ടപ്രയാസം സാധിക്കുന്നതാണ്. ആദിത്യന്റെ സ്വാധീനം കാരണം ഈ ഭാഗ്യസംഖ്യക്കാർ തങ്ങളുടെ ആത്മാഭിമാനത്തിനാണ് മുൻഗണന നൽകുന്നത്. എന്ത് വില കൊടുക്കേണ്ടി വന്നാലും അതിൽ യാതൊരു വിട്ടുവീഴ്ച്ചയും ഇക്കൂട്ടർ ചെയ്യില്ല.

ഈ ഭാഗ്യസംഖ്യ ലഭിച്ചിരിക്കുന്ന സ്ത്രീകൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ സന്തോഷവും സംതൃപ്തിയും നിലനിർത്താൻ എന്ത് ത്യാഗവും ചെയ്യാൻ തയ്യാറാകുന്ന ശക്തമായ പ്രണയിനികളാണ്. ആത്മാഭിമാനത്തിനും സ്നേഹത്തിനും ഐക്യത്തിനും ഉന്നമനത്തിനും വേണ്ടി ഇവർ പോരാടും.

പണത്തിന്റെ കാര്യത്തിൽ ഈ ഭാഗ്യസംഖ്യക്കാർ മുൻകൂട്ടിയുള്ള കണക്കു കൂട്ടലുകളും തിടുക്കത്തിലുള്ള തീരുമാനങ്ങളും ഒഴിവാക്കേണ്ടതാണ്. അതോടൊപ്പം ഇക്കൂട്ടർ അവരുടെ അലസത ഒഴിവാക്കുകയും ജീവിതത്തിലെ മാറ്റങ്ങൾക്കനുസരിച്ച് തിരുത്തലുകൾ വരുത്തുകയും വേണം. മുൻകോപവും അഹങ്കാരവുമാണ് ഈ ഭാഗ്യസംഖ്യക്കാരുടെ ഏറ്റവും വലിയ ശത്രുക്കൾ അതിനാൽ അത് ഒഴിവാക്കിയേ പറ്റൂ.ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും ഇവർ എടുത്തുചാട്ടവും തിടുക്കവും കാണിക്കാറുണ്ട്.ഇത് നല്ലതല്ല. ആ സ്വഭാവങ്ങളും ഒഴിവാക്കേണ്ടതാണ്.

പരിഹാരം

സൂര്യോദയത്തിനു മുന്നേഉണരുക.നിത്യവും ആദിത്യനെ നമസ്കരിക്കുക.ഏത് കാര്യത്തിന് പുറപ്പെടുമ്പോഴും കിഴക്ക് ദിക്കിലേക്ക് 9 ചുവടുകൾ നടന്നതിനു ശേഷം ഉദ്ദിഷ്ട ദിക്കിലേക്ക് പോവുക.മാണിക്യം സ്വർണ്ണത്തിൽ മോതിരമായി ധരിക്കുക. വിശ്വാസം ഉള്ളവർ ഞായറാഴ്ചകളിൽ ശിവക്ഷേത്ര ദർശനം നടത്തുന്നതും ഉചിതമാണ്.

(തുടരും)

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.