
ബീജിംഗ് : ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ രണ്ട് സബ്‌വേ ട്രെയിനുകൾ കൂട്ടിയിടിച്ച് 500 ലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ 102 പേരുടെ എല്ലുകൾക്ക് കാര്യമായ ഒടിവുണ്ട്. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കാഴ്ച മങ്ങിയതാണ് അപകടത്തിന് കാരണം. മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തിൽ മേഖലയിൽ ട്രെയിൻ ഗതാഗതം താത്‌കാലികമായി നിറുത്തിവച്ചു.