
കെജിഎഫിന് ശേഷം ഹോംബാലെ ഫിലിംസ് നിർമ്മിച്ച് പ്രശാന്ത് നീൽ സംവിധാനം നിർവഹിച്ച പ്രഭാസ് - പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തുന്ന, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'സലാർ' ഡിസംബർ 22ന് തീയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നു. ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലും പേറ്റിഎമ്മിലും റീസർവ് ചെയ്യാവുന്നതാണ്.
പ്രഭാസ് നായകനാകുന്ന സലാറിൽ പൃഥ്വിരാജ് വില്ലൻ വേഷത്തിലാണെത്തുന്നത്. “സലാർ“ന്റെ ട്രെയിലർ ഇതിനോടകം തന്നെ യൂട്യൂബിൽ തരംഗമായി മാറിയിരുന്നു. കൊടും ശത്രുക്കളായി മാറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ പറയുന്നത്. സൗഹൃദമെന്ന ഇമോഷനിലൂടെ പോകുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുക. ആദ്യ ഭാഗമായ സലാർ പാർട്ട് 1- സിസ് ഫയറിലൂടെ രണ്ടു സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രെയിംസും ചേർന്നാണ്.
സലാറിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഭുവൻ ഗൗഡയാണ്. സംഗീത സംവിധാനം- രവി ബസ്രുർ, നിർമ്മാണം – വിജയ് കിരഗാണ്ടർ, പ്രൊഡക്ഷൻ ഡിസൈനർ - ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റ്യൂം – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ - ഉജ്വൽ കുൽകർണി, വിഎഫ്‌എക്സ് – രാഖവ് തമ്മ റെഡ്ഡി. പിആർഒ. മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്.