ss

വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീര ജാസ്‌മിൻ, ഉർവശി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂപ്പർ ഹിറ്റായ അച്ചുവിന്റെ അമ്മയ്ക്കുശേഷം ഇരുവരും വീണ്ടും ഒരുമിക്കുകയാണ്.ഒരുത്തീക്കുശേഷം വി. കെ പ്രകാശ് സംവിധാനം ചെയ്യുന്ന സ്ത്രീ കേന്ദ്രീകൃത സിനിമയായിരിക്കും. ശാന്തികൃഷ്ണയാണ് മറ്രൊരു പ്രധാന താരം. ക്വീൻ സിനിമയിലൂടെ അഭിനയരംഗത്തു അരങ്ങേറ്റം കുറിച്ച അശ്വിൻ ജോസ്, മണിയൻപിള്ള രാജു, സുമേഷ് ചന്ദ്രൻ, നിഷ സാരംഗ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ഡിസംബർ 19ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും. ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലൂടെ നിർമ്മാണരംഗത്തേക്കു പ്രവേശിച്ച 2 ക്രിയേറ്റീവ് മൈൻഡിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് . അതേസമയം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ സിനിമയിലൂടെ രണ്ടാം വരവു നടത്തിയ മീര ജാസ്‌മിൻ മലയാളത്തിൽ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. ലൈവ് ആണ് വി. കെ പ്രകാശിന്റെ സംവിധാനത്തിൽ അവസാനം റിലീസ് ചെയ്ത ചിത്രം. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, മംമ്ത മോഹൻദാസ്, പ്രിയ വാര്യർ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.എസ്. സുരേഷ് ബാബു ആണ് രചന നിർവഹിച്ചത്.