
ബിസിനസ് രംഗത്തു കൂടുതൽ ചുവടുറപ്പിക്കുകയാണ് അപർണ ബാലമുരളി. ജയറാമിന്റെയും പാർവതിയുടെയും മക്കളുടെ വിവാഹ നിശ്ചയചടങ്ങ് ഒരുക്കിയത് അപർണ നേതൃത്വം നൽകുന്ന ഏലീസ്യൻ ഡ്രീംസ് കേപ്പ്‌സ് എന്ന ഇവന്റ് പ്ളാനിങ് കമ്പനിയായിരുന്നു. കമ്പനിയുടെ ആദ്യ സംരംഭം കൂടിയായിരുന്നു. ഓൺ ലൈൻ വസ്ത്രവ്യാപാര രംഗത്തേക്കാണ് താരം പുതിയ സംരംഭമായി എത്തിയത്.
ഹിപ്സ് വേ. കോം hypsway.com എന്ന ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമാണ് അപർണ ആരംഭിച്ചിരിക്കുന്നത്. നയൻതാരയാണ് അപർണയുടെ സംരംഭം ഔദ്യോഗികമായി ഇൻസ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചത്. അപർണയ്ക്ക് അഭിനന്ദനങ്ങൾ, നിന്നെ ഓർത്ത് അഭിമാനം തോന്നുന്നു. ഈ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
നയൻതാര കുറിച്ചു. നയൻതാരയ്ക്ക് അപർണ നന്ദിയും പറഞ്ഞു. ആർക്കിടെക്ട് പൂജ ദേവ, ഡിജിറ്റൽ സാങ്കേതിക വിദഗ്ദ്ധനായ ബിജോയ് ഷാ എന്നിവരും അപർണയുടെ സംരംഭത്തിൽ പങ്കാളികളാണ്.