
തമിഴ് സംവിധായകൻ ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യയും വിവാഹിതരായി. ചെന്നൈയിൽ നടന്ന ചടങ്ങിൽ ഇരു വീട്ടുകാരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. സിനിമാരംഗത്തുനിന്ന് വിശാൽ പങ്കെടുത്തു. മാർക്ക് ആന്റണി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ ആദികും ഐശ്വര്യയും കുറെനാളായി അടുത്ത സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദമാണ് പ്രണയമായി മാറി വിവാഹത്തിൽ എത്തിയത്. അജിത് നായകനായി പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ആദിക്.