
ചേർപ്പ്: വല്ലച്ചിറയിൽ വീടുകളിൽ കയറി പാത്രങ്ങളും സാധന സാമഗ്രികളും മോഷ്ടിക്കുന്ന തമിഴ് നാടോടി സ്ത്രീകളെ നാട്ടുകാർ പിടികൂടി. ഇന്നലെ രാവിലെയാണ് സംഭവം. ആക്രി സാധനങ്ങൾ വാങ്ങാനെന്ന പേരിൽ ചാത്തക്കുടം കടവിൽ ശ്രീകുമാറിന്റെ വീട്ടിലെ ചെമ്പ് പാത്രം മോഷ്ടിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് വീട്ടുകാർ മോഷണ വിവരം അറിയുകയും നാട്ടുകാരെത്തി പിടികൂടുകയും ചെയ്തത്. കൈക്കുഞ്ഞു മായി മൂന്ന് നാടോടി സ്ത്രീകളാണ് പരിസരത്തെ വീടുകളിൽ കയറിയിറങ്ങിയിരുന്നത്. വിവരം അറിയിച്ചതിനെ തുടർന്ന് ചേർപ്പ് പൊലീസെത്തി ഇവരെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് ചോദ്യം ചെയ്തുവരികയാണ്.