trade

കൊച്ചി: ആഭ്യന്തര ഉത്പാദനത്തിലെ ഉണർവിന്റെ കരുത്തിൽ നവംബറിൽ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ മാസം ഇറക്കുമതി 4.3 ശതമാനം കുറഞ്ഞ് 5448 കോടി ഡോളറിലെത്തി. സെപ്തംബറിൽ മൊത്തം ഇറക്കുമതി 5695 കോടി ഡോളറായിരുന്നു. ഇതോടൊപ്പം കയറ്റുമതി നവംബറിൽ 2.8 ശതമാനം കുറഞ്ഞ് 3390 കോടി ഡോളറിലെത്തി. അമേരിക്കയിലും യൂറോപ്പിലും മാന്ദ്യം ശക്തമാകുന്നതാണ് കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചത്. ഇതോടെ രാജ്യത്തെ വ്യാപാര കമ്മി 2058 കോടി ഡോളറായി താഴ്ന്നു.

ഏപ്രിൽ മുതൽ നവംബർ വരെയുള്ള എട്ട് മാസത്തിൽ കയറ്റുമതി 6.51 ശതമാനം കുറഞ്ഞ് 27,880 കോടി ഡോളറിലെത്തി. ഇക്കാലയളവിൽ ഇറക്കുമതി 8.67 ശതമാനം ഇടിഞ്ഞ് 44,515 കോടി ഡോളറിലെത്തി.

ആഗോള മാന്ദ്യത്തിന്റെ അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യൻ കയറ്റുമതി മേഖല മികച്ച പ്രകടനം തുടരുകയാണ്.

സുനിൽ ബാർത്ത്‌വാൽ

കേന്ദ്ര വാണിജ്യ സെക്രട്ടറി