stock

കൊച്ചി: വർദ്ധിത ആവേശത്തോടെ നിക്ഷേപകർ സജീവമായതോടെ ഓഹരി വിപണി ഇന്നലെയും വൻ മുന്നേറ്റം കാഴ്ചവെച്ചു. ബോംബെ ഓഹരി സൂചിക 969.55 പോയിന്റ് ഉയർന്ന് 71,483.7ൽ അവസാനിച്ചു. ദേശീയ സൂചിക 273.95 പോയിന്റ് കുതിപ്പോടെ 21,456.6 ൽ എത്തി.

തുടർച്ചയായ രണ്ടാം ദിവസമാണ് ബോംബെ സൂചിക 900 പോയിന്റിലധികം കൂടുന്നത്. ആഗോള മേഖലയിൽ നിന്നുള്ള അനുകൂല ചലനങ്ങളും രൂപയുടെ കരുത്തും നിക്ഷേപകർക്ക് ആവേശം സൃഷ്ടിച്ചു.

ആഭ്യന്തര, നിക്ഷേപകർക്കൊപ്പം വിദേശ ധനകാര്യ സ്ഥാപനങ്ങളും ആവേശത്തോടെ ഓഹരികൾ വാങ്ങിക്കൂട്ടുകയാണ്. പ്രധാന മേഖലകളിലെ ഓഹരികളെല്ലാം വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്.