
മോഹൻലാൽ -ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം റിലീസ് ചെയ്തു.
പുന്നാര കാട്ടിലെ പൂവനത്തിൽ" എന്നു തുടങ്ങുന്ന ഗാനം സംഗീത സംവിധാനം ചെയ് തത് പ്രശാന്ത് പിള്ളയാണ്. പി എസ് റഫീഖ് രചന നിർവഹിച്ച ഗാനം ആലപി ക്കുന്നത് ശ്രീകുമാർ വാക്കിയിലും അഭയ ഹിരൺമയിയുമാണ്. പ്രേക്ഷക പ്രശംസയും ഒരു കോടിയിൽപ്പരം കാഴ്ചക്കാരെയും സ്വന്തമാക്കി വാലിബന്റെ ടീസറിനു ശേഷമാണ്ഗാ നം പ്രേക്ഷകരിലേക്ക് എത്തിയത്.സൊണാലി കുൽകർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റ് താരങ്ങൾ.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് നിർമ്മാതാക്കൾ. ഛായാഗ്രഹണം മധു നീലകണ്ഠൻ. ജനുവരി 25 ന് ചിത്രം തിയേറ്ററുകളിലെത്തും.പി ആർ. ഒ പ്രതീഷ് ശേഖർ.