
റിയോ ഡി ജനീറോ: ബ്രസീലിൽ യുവ സുവിശേഷ ഗായകൻ പരിപാടിക്കിടെ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. 30കാരനായ പെഡ്രോ ഹെൻറിക്കാണ് ദാരുണാന്ത്യം. വടക്കുകിഴക്കൻ നഗരമായ ഫെയ്‌റ ഡി സാന്റാനയിൽ മതപരമായ പരിപാടിയിൽ പാടുന്നതിനിടെയായിരുന്നു സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെഡ്രോയ്ക്ക് ഹൃദയാഘാതം ഉണ്ടായെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പെഡ്രോ കുഴഞ്ഞുവീഴുന്ന രംഗങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.