കൊച്ചി: സർഫാസി നിയമപ്രകാരം കനറാബാങ്ക് ലേലംചെയ്യുന്ന വസ്തുവകകളുടെ പ്രദർശനം ഇന്ന് വൈറ്റില, ഇടപ്പള്ളി, ആലുവ മെട്രോ സ്റ്റേഷനുകളിൽ നടക്കും. കിട്ടാക്കടമായതോടെ കനറാ ബാങ്ക് ഏറ്റെടുത്ത പാർപ്പിട, വാണിജ്യ, വ്യാവസായിക സ്വത്തുക്കളുടെ വിശദാംശങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. ഓൺലൈൻ ലേലനടപടിക്രമങ്ങളുടെയും വിശദാംശങ്ങളും ലേലവ്യവസ്ഥകളും വിശദീകരിക്കും. വസ്തുക്കൾ വാങ്ങുന്നതിന് വായ്പാസൗകര്യങ്ങളും ലഭ്യമാക്കും.