bilawal-bhutto-asif-ali-

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ വരുന്ന ഫെബ്രുവരി എട്ടിന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ബിലാവൽ ഭൂട്ടോ സർദാരിയെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പി.പി.പി) പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പിതാവ് ആസിഫ് അലി സർദാരിയെ പ്രസിഡന്റ് സ്ഥാനാർത്ഥിയായും പ്രഖ്യാപിച്ചു.

മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനാണ് 35കാരനായ ബിലാവൽ. നിലവിൽ പി.പി.പിയുടെ ചെയർമാൻ കൂടിയാണ് മുൻ വിദേശകാര്യ മന്ത്രിയായ ബിലാവൽ. 2008 - 2013 കാലയളവിൽ പാകിസ്ഥാൻ പ്രസിഡന്റായിരുന്നു ആസിഫ് അലി സർദാരി.