d

മലപ്പുറം : മഞ്ചേരിയിൽ വാഹനാപകടത്തിൽ കുട്ടിയുൾപ്പെടെ അഞ്ച് പേർ മരിച്ചു. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു.. ഓട്ടോ ഡ്രൈവർ അബ്‌ദുൾ മജീദ്,​ മുഹ്‌സിന,​ തെസ്‌നിമ,​ റൈസ,​ തെസ്ന‌ിമയുടെ മകൾ എന്നിവരാണ് മരിച്ചത്.

കിഴക്കേതലയിൽ നിന്ന് പുല്ലൂരിലേക്ക് പോകുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അഞ്ചുപേരും മരിച്ചു. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.