
എട്ടാം സെമസ്റ്റർ ബി.ടെക്. (റഗുലർ) കോഴ്സ് കോഡിൽ വരുന്ന പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് കോഴ്സിന്റെ നാല് (നവംബർ 2022), ആറ് (ജനുവരി 2023), ഏഴ് (ഡിസംബർ 2022), എട്ട് (സെപ്തംബർ 2023) സെമസ്റ്ററുകളുടെ (2008 സ്കീം) സപ്ലിമെന്ററി/മേഴ്സി ചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഫിലോസഫി വകുപ്പ് നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് ഇൻ ഫിലോസഫിക്കൽ കൗൺസിലിംഗ് പ്രവേശനത്തിന് ജനുവരി 20വരെ അപേക്ഷിക്കാം.
എം.ജി യൂണി പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ ബിവോക്(2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്- ന്യൂ സ്കീം) പരീക്ഷകൾക്ക് 20 വരെ ഫീസടച്ച് അപേക്ഷ നൽകാം. ഫൈനോടു കൂടി 21നും സൂപ്പർ ഫൈനോടുകൂടി ഡിസംബർ 22നും അപേക്ഷ സ്വീകരിക്കും
പ്രൈവറ്റ് രജിസ്ട്രേഷൻ;
പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 30 വരെ നീട്ടി.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്കീം 2021 അഡ്മിഷൻ റഗുലർ, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്- ഒക്ടോബർ 2023) ബി.എ മ്യൂസിക് വീണ(കോർ ആൻഡ് ഓപ്പൺ കോഴ്സ്)പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 20,21 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടത്തും.
വിദ്യാർത്ഥികൾക്ക് ഉപന്യാസ
രചനാ മത്സരം
കൊച്ചി: കേരളകൗമുദി കൊച്ചിയിലെത്തിയതിന്റെ 103-ാം വാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ, പ്ലസ്ടു വിദ്യാർത്ഥികൾക്കായി ഉപന്യാസ രചനാ മത്സരം നടത്തും. 'നാളത്തെ കേരളം' എന്നതാണ് വിഷയം. 300 വാക്കിൽ കവിയരുത്. എം.എസ് വേർഡ് ഫയലായി വേണം അയയ്ക്കാൻ. സ്കൂളിലെ തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും ഉൾപ്പെടുത്തണം. വിജയികൾക്ക് ക്യാഷ് പ്രൈസും മെമന്റോയും സർട്ടിഫിക്കറ്റും നൽകും. രചനകൾ 22നകം mlalchaniyil@gmail.com എന്ന മെയിൽ ഐഡിയിൽ അയയ്ക്കണം.