
വീട് നിർമ്മിക്കുമ്പോൾ വാസ്തുവിന് മിക്കവാറും പേരും ഇക്കാലത്ത് ഏറെ പ്രാധാന്യം നൽകിവരാറുണ്ട്. വാസ്തുവനുസരിച്ച് വീട്ടിലെ ഓരോ ഭാഗത്തിനും നിശ്ചിതസ്ഥാനം കല്പിച്ചിട്ടുണ്ട്. നിറങ്ങൾക്കും വാസ്തുവിൽ പ്രാധാന്യമുണ്ട്. വീടിന്റെ അടുക്കള, കിടപ്പുമുറി, ടോയ്‌ലെറ്റ് എന്നിവ വാസ്തു അനുസരിച്ച് വേണം പണിയാൻ.
പുതിയകാലത്ത് വീടുകൾ മാറിയതനുസരിച്ച് ടോയ്‌ലെറ്റുകൾക്കും മാറ്റം ഉണ്ടായി. മുറികൾ ബാത്ത് അറ്റാച്ച്‌ഡ് ആയതോടെ ടോയ്‌ലെറ്റുകൾ എല്ലാം പാശ്ചാത്യ രീതിയിലേക്ക് മാറി. ഇക്കാര്യത്തിൽ വാസ്തുവിന് ആരും പ്രാധാന്യം നൽകാറില്ല. ടോയ്‌ലെറ്റുകളുടെ ഭിത്തിക്ക് കടുംനീല, മഞ്ഞ, പർപ്പിൾ, ചുവപ്പ് നിറങ്ങൾ നൽകരുതെന്നാണ് വാസ്കുവിൽ പറഞ്ഞിരിക്കുന്നത്. യൂറോപ്യൻ ശൈലിയിലുള്ള ടോയ്‌ലെറ്റുകളിൽ ഇളം നിറങ്ങൾ വേണം ഉപയോഗിക്കാൻ. വെള്ള. ക്രീം, ആകാശ നിറങ്ങൾ എന്നിവയാണ് ശുഭകരമായി കണക്കാക്കുന്നത്. ടോയ്‌ലെറ്റിൽ വാഷ് ബേസുണ്ടെങ്കിൽ ഇളംനിറമായിരിക്കും നല്ലത്. ടോയ്‌ലെറ്റ് സീറ്റിന്റേത് ഇളം നിറത്തിലായിരിക്കണം.
പടിഞ്ഞാറ് ദിശയിൽ നിർമ്മിക്കുന്ന ടോയ്‌ലെറ്റിൽ ചിത്രങ്ങൾ വയ്ക്കരുത്, അതേസമയം ടോയ്‌ലെറ്റിൽ കണ്ണാടി സ്ഥാപിക്കുന്നത് നല്ലതാണ്. ടോയ്‌ലെറ്റ് വാതിൽ ഇരുമ്പ്, പൊട്ടിയ പ്ലാസ്റ്റ്ക് എന്നിവ കൊണ്ട് നിർമ്മിക്കരുത്. ടോയ്‌ലെറ്റിൽ ഉപയോഗിക്കുന്ന സാധനങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണം. ടോയ്‌ലെറ്റിൽ ഒരിക്കലും കറുപ്പ്, ബ്രൗൺ, പർപ്പിൾ നിറങ്ങളിലുള്ള മഗുകളും ബക്കറ്റുകളും ഉപയോഗിക്കരുത്. നീലനിറമുള്ള ബക്കറ്റുകൾ ഉപയോഗിക്കണം. വാസ്തുവിൽ ഇത് ശുഭകരമായി കണക്കാക്കപ്പെടുന്നു.