
പെർത്ത്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ പാകിസ്ഥാൻ പൊരുതുന്നു. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 487 റൺസിന് ഓൾഔട്ടായി.തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ പാകിസ്ഥാൻ രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 132/2 എന്ന നിലയിലാണ്. ഇമാം ഉൾഹഖ് (38), ഖുറാം ഷെഹ്‌സാദ് (7) എന്നിവരാണ് ക്രീസിലുള്ളത്. അബ്ദുള്ള ഷഫീഖ് (42), ഷാൻ മസൂദ് (30) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. നാഥാൻ ലയൺ, മിച്ചൽ സ്റ്റാർക്ക് എന്നിവർ ഓരോവിക്കറ്റ് വീതം വീഴ്ത്തി.
346/5 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച് ഓസ്ട്രേലിയ ഇന്നലെ 30 ഓവറോളം ബാറ്റ് ചെയ്ത് 487 റൺസിന് എല്ലാവരും പുറത്തായി. മിച്ചൽ മാർഷ് (90) ഇന്നലെ ഓസ്ട്രേലിയക്കായി മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ആദ്യ അന്താരാഷ്ട്ര ടെസ്‌റ്റ് മത്സരത്തിനിറങ്ങിയ ആമിർ ജമാൽ പാകിസ്ഥാനായി 6 വിക്കറ്റ് വീഴ്ത്തി.