teeth

മക്കളെ വഴക്കുപറഞ്ഞാൽ ജയിലിലിടും, വിദേശ രാജ്യങ്ങളിലെ സിനിമകൾ പ്രദർശിപ്പിക്കാൻ പാടില്ല, അന്തർദേശീയ ഫോൺകോളുകൾ പാടില്ല, ച്യൂയിംഗം അനുവദിക്കില്ല... ഇതൊക്കെ വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന നിയമങ്ങളാണ്. ഇതേപോലെതന്നെ മിക്കയാളുകൾക്കും അറിയാത്ത, വളരെ വിചിത്രമായ ചില നിയമങ്ങൾ ഇന്ത്യയിലുമുണ്ട്.

ലോകത്തിൽവച്ചുതന്നെ ഏറ്റവും ദൈർഘ്യമേറിയതാണ് ഇന്ത്യയുടെ ഭരണഘടന. നിങ്ങൾ ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത നിരവധി വിചിത്രമായ നിയമങ്ങളും ഇതിലുണ്ട്. നിയമാനുസൃതമെന്ന് നിങ്ങൾ കരുതുന്ന പലകാര്യങ്ങളും യഥാർത്ഥത്തിൽ നിയമവിരുദ്ധമാണെന്ന് ഇത് വായിക്കുമ്പോൾ നിങ്ങൾക്ക് മനസിലാകും. അതേസമയം, ഇതിൽ പല നിയമങ്ങളിലും ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്.

അത്മഹത്യാശ്രമം

രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. സ്ത്രീധന പീഡനവും, മയക്കുമരുന്നിന്റെ ഉപയോഗവും, പരീക്ഷകളിൽ തോൽക്കുന്നതും, കട ബാദ്ധ്യതയുമൊക്കെയാണ് ഒരാളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ആത്മഹത്യാ ശ്രമം പരാജയപ്പെട്ടാൽ ആ വ്യക്തിക്കെതിരെ കേസെടുക്കാൻ വകുപ്പുണ്ട്.

ഐപിസി സെക്ഷൻ 309 പ്രകാരം ആത്മഹത്യ നിയമവിരുദ്ധവും തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്ന ശിക്ഷയാണ്. എന്നാൽ ഈ നിയമവുമായി ബന്ധപ്പെട്ട് പല ചർച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. ജീവിതം മടുത്ത് മരിക്കാൻ ശ്രമിച്ചവരാണ്, അവരെ തിരിച്ച് ജീവിതത്തിലേക്കാണ് കൊണ്ടുവരേണ്ടത്. അല്ലാതെ വീണ്ടും ശിക്ഷിക്കുകയല്ല വേണ്ടത് എന്നൊക്കെയുള്ള അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്.

ഓറൽ സെക്സ്

teeth

മാനസികവും ശാരീരികവുമായ സുഖം പകരുന്ന ഓറൽ സെക്സ് ഇന്ത്യയിൽ നിയമ വിരുദ്ധമാണെന്ന് എത്രപേർക്കറിയാം? ഐപിസി 377ാം വകുപ്പ് പ്രകാരം, ഓറൽ സെക്സ് ഉൾപ്പെടെയുള്ള പ്രകൃതിവിരുദ്ധ ലൈംഗികത ശിക്ഷാർഹമാണെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ജയിൽ ശിക്ഷവരെ ലഭിക്കുന്ന കുറ്റമാണിതെന്നാണ് പറയപ്പെടുന്നത്.

പട്ടവും ബലൂണുകളും പറത്തൽ

പട്ടവും ബലൂണുകളുമൊക്കെ പറത്തുന്നത് കാണാൻ വളരെ മനോഹരമാണ്. പട്ടം പറത്തലുമായി ബന്ധപ്പെട്ട് നിരവധി മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ ഗുജറാത്തിൽ പട്ടം പറത്തൽ ഉത്സവത്തിനിടെ നൂല് കഴുത്തിൽ കുരുങ്ങി ആറ് പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


ഉത്സവത്തോടനുബന്ധിച്ച് ആളുകൾ കൂട്ടത്തോടെ വീടുകളുടെ ടെറസിൽ നിന്നാണ് പട്ടം പറത്തിയത്. മറ്റ് പട്ടങ്ങളെ അരിഞ്ഞുവീഴ്ത്താനായി നൂലിൽ കുപ്പിച്ചില്ല് അടക്കമുള്ളവ ബന്ധിപ്പിക്കാറുണ്ട്. ഈ നൂല് കുരുങ്ങുകയും, കഴുത്ത് മുറിയുകയും ചെയ്താണ് മരണങ്ങളുണ്ടായത്.

1934ലെ എയർക്രാഫ്റ്റ് ആക്ട് പ്രകാരം, പട്ടവും ബലൂണുകളും പറത്താൻ അധികൃതരിൽ നിന്ന് അനുമതി ആവശ്യമാണ്. അത്തരത്തിൽ ലൈസൻസില്ലാതെ പറത്തുന്നത് തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്.

എന്തെങ്കിലും കളഞ്ഞുകിട്ടിയാൽ

റോഡിൽ നിന്നും മറ്റും പണമോ സ്വർണമോ അങ്ങനെ വിലപിടിപ്പുള്ള എന്തെങ്കിലുമൊക്കെ കളഞ്ഞുകിട്ടാറുണ്ട്. യഥാർത്ഥ ഉടമയ്ക്ക് ലഭിക്കണമെന്ന ചിന്തയിൽ കുറച്ചുപേ‌ർ അത് പൊലീസിൽ ഏൽപിക്കും. എന്നാൽ ചിലർ അത് സ്വന്തം പോക്കറ്റിലാക്കുകയാണ് ചെയ്യുന്നത്. എന്നാൽ നിങ്ങൾക്ക് റോഡിൽ നിന്നോ മറ്റോ പത്ത് രൂപയിൽ കൂടുതൽ മൂല്യമുള്ള എന്തെങ്കിലും ലഭിച്ചാൽ അധികൃതരെ അറിയിക്കണമെന്നതാണ് നിയമം. ഇല്ലെങ്കിൽ നിങ്ങൾക്ക് പണി കിട്ടും.

മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആകാൻ നല്ല പല്ല് വേണം

teeth

വേറെയും ചില വിചിത്ര നിയമങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. നിങ്ങൾക്ക് ആന്ധ്രാപ്രദേശിൽ മോട്ടോർ വാഹന ഇൻസ്‌പെക്ടർ ആകണമെങ്കിൽ നല്ല കരുത്തുള്ള പല്ല് വേണമെന്നായിരുന്നു. എന്നാൽ ആധുനിക ലോകത്ത് ഈ നിയമത്തിന് വലിയ പ്രസക്തിയില്ല.

മദ്യപാനം

മദ്യപാനികളുടെ എണ്ണം വളരെ കൂടുതലാണ്. ഇന്ത്യയിൽ മദ്യപിക്കാൻ പൊതുവായ പ്രായപരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. എന്നാൽ ചില സംസ്ഥാനങ്ങളിൽ ഇരുപത്തിയൊന്ന് വയസിന് ശേഷം മാത്രമേ മദ്യപിക്കാൻ പാടുള്ളൂവെന്ന നിയമമുണ്ട്. ചിലയിടത്തകട്ടെ ഇരുപത്തിയഞ്ച് വയസിന് ശേഷമേ ഇതുപാടുള്ളൂവെന്നും ഉണ്ടായിരുന്നു.