dementia

ന്യൂഡൽഹി: അനാവശ്യമായി മൂക്കിൽ തോണ്ടുന്നത് മറവിരോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ. മനുഷ്യരിൽ മറവിരോഗങ്ങളുണ്ടാകുന്ന നിരക്ക് വർദ്ധിച്ചതോടെയാണ് വിദഗ്ദ്ധർ ഇതിനെക്കുറിച്ചുളള വിശദമായ പഠനങ്ങൾ നടത്തിയത്.എലിയിലായിരുന്നു പരീക്ഷണം.ചിലരുടെ ഇത്തരത്തിലുളള ശീലം ദോഷം ചെയ്യില്ലെന്നും മറ്റുചിലർക്ക് ഇത് പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

മൂക്കിൽ അനാവശ്യമായി തോണ്ടുന്നതിലൂടെ കൈവിരലുകളിലുളള ബാക്ടീരിയകളും മ​റ്റ് അണുക്കളും മനുഷ്യരുടെ ഉളളിലെത്തുന്നു. ഇവ നമ്മുടെ ഘ്രാണ നാഡിയിലൂടെ തലച്ചോറിലെത്തും. ഇത് തലച്ചോറിൽ അമ്ലോയിഡ് ബീ​റ്റാ പ്രോട്ടീന്റെ നിക്ഷേപത്തിന് കാരണമാകും. ഒടുവിൽ മനുഷ്യർ അൽഷിമേഴ്സ് എന്ന അവസ്ഥയിൽ എത്തിച്ചേരും. അമ്ലോയിഡ് ബീ​റ്റാ പ്രോട്ടീൻ ഓർമക്കുറവിനും ശരിയായ ആശയവിനിമയം തടസ്സപ്പെടുത്താനും കാരണമാകുന്ന ഒന്നാണ്.

ലോകാരോഗ്യ സംഘടനയുടെ നിലവിലെ കണക്ക് പ്രകാരം 55 മില്ല്യൺ ആളുകൾക്ക് ഡിമെൻഷ്യ, അൽഷിമേഴ്സ് പോലുളള അവസ്ഥ പിടിപെട്ടിട്ടുണ്ട്. അവരിൽ 60 ശതമാനം പേരും ജീവിക്കുന്നത് വികസ്വര രാജ്യങ്ങളിലാണ്.ഓരോ വർഷവും പത്ത് മില്ല്യൺ കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.ഇത് മരണത്തിന് പോലും കാരണമാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഡിമെൻഷ്യക്ക് കാരണം

മനുഷ്യരിലെ ന്യൂമോണിയക്ക് കാരണമാകുന്ന ക്ലമീഡിയ ന്യമോണിയ എന്ന ബാക്ടീരിയാണ് ഡിമെൻഷ്യക്ക് കാരണമാകുന്നത്. ഇവ നമ്മുടെ തലച്ചോറിലെത്തുന്നതിലൂടെ നാഡീവ്യവസ്ഥയെ പൂർണമായും ബാധിക്കും. ശൈത്യകാലത്താണ് ഈ അവസ്ഥ പിടിപെടാൻ സാദ്ധ്യത കൂടുതൽ. ഈ സമയങ്ങളിൽ നമുക്ക് ജലദോഷവും ചുമയും ശ്വാസതടസവും ഉണ്ടാകാറുണ്ട്. ഇത് മൂക്കിനെ അസ്വസ്ഥമാക്കാറുണ്ട്. അങ്ങനെയുളളപ്പോൾ നമുക്ക് മൂക്കിൽ തോണ്ടാനുളള പ്രവണത കൂടും.

എന്താണ് അൽഷിമേഴ്സ്
നമ്മുടെ ചിന്താശേഷിയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് അൽഷിമേഴ്സിലേക്കെത്തുന്നത്. 65 വയസിന് പ്രായമുളളവരിൽ ഈ അവസ്ഥ സാധാരണയായി പിടിപെടാറുണ്ട്. പ്രത്യേക ചികിത്സയൊന്നും ഇതിനില്ല. കൃത്യമായി മെഡി​റ്റേഷനും യോഗയും ചെയ്യുന്നതിലൂടെ ഈ അവസ്ഥ ഒരു പരിധി വരെ തടയാം.


മറവി, മാതാപിതാക്കളെയും അടുത്ത സുഹൃത്തുക്കളെ പോലും തിരിച്ചറിയാത്ത അവസ്ഥ, മനസിലുളള കാര്യങ്ങൾ ആവർത്തിച്ച് പറയൽ തുടങ്ങിയവ അൽഷിമേഴ്സിന്റെ ലക്ഷണങ്ങളാണ്. തലച്ചോറിലെ അമിതമായ അമ്ലോയിഡ് ബീ​റ്റാ പ്രോട്ടീന്റെ നിക്ഷേപം കാരണമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇത് തലച്ചോറിലെ കോശങ്ങളുടെ നാശത്തിന് കാരണമാകുന്നു


മൂക്കിൽ തോണ്ടാതെ മൂക്ക് എങ്ങനെ വൃത്തിയോടെ സൂക്ഷിക്കാം.
1. കൃത്യമായ ഇടവേളകളിൽ ആവി പിടിക്കുക. ഇതിലൂടെ മ്യൂക്കസ് നമുക്ക് എളുപ്പത്തിൽ പുറന്തളളാം.
2. നേസൽ വാഷുപയോഗിച്ച് മൂക്ക് വൃത്തിയാക്കാം. ഇതിലൂടെ മ്യൂക്കസും മൂക്കിലുളള അഴുക്കുകളും പുറന്തളളാം. ഇതിലൂടെ അലർജി തടയാം.
3. ഭക്ഷണത്തിൽ ഇഞ്ചി വിഭവങ്ങൾ ചേർത്താൽ ജലദോഷം വരാനുളള സാദ്ധ്യത കുറയ്ക്കാം.ഇവയിൽ ആന്റീഇൻഫ്ളമേ​റ്ററി ഗുണങ്ങൾ എറെയുണ്ട്.