ship

ന്യൂഡൽഹി: 18 ജീവനക്കാരുമായി പോയ യൂറോപ്യൻ രാജ്യമായ മാൾട്ടയുടെ എംവി റൂവൻ എന്ന കപ്പൽ ഹൈജാക്ക് ചെയ്ത സംഭവത്തിൽ നാവികരെ കണ്ടെത്തുന്നതിനുളള ശ്രമം ഇന്ത്യൻ നാവികസേന തുടരുന്നു. ഇപ്പോൾ കപ്പൽ സൊമാലിയൻ തീരത്തേക്ക് അടുക്കുന്നതായാണ് ലഭിക്കുന്ന വിവരം.ഡിസംബർ 14ന് അറബിക്കടലിൽ വച്ചാണ് ആറംഗസംഘം എംവി റുവാനെ ഹൈജാക്ക് ചെയ്തത്.

നാവികർ യുകെഎംടിഒ പോർട്ടലിൽ സംഭവത്തെക്കുറിച്ചുളള വിവരങ്ങൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാവികസേന രക്ഷാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. എംവി റുവാനെക്കുറിച്ചുളള വിവരങ്ങൾ കണ്ടെത്തുന്നതിന് നാവികസേന നേവൽ മാരിടൈം പട്രോൾ വിമാനത്തെയും ഗൾഫ് ഓഫ് ഈദൻ വഴി പോകേണ്ടിയിരുന്ന യുദ്ധക്കപ്പലിനെയും വിന്യസിച്ചു.

#IndianNavy's Mission Deployed platforms respond to #hijacking in the #ArabianSea#MayDay msg from Malta Flagged Vessel MV Ruen on @UK_MTO portal - boarding by unknown personnel

Indian Naval Maritime Patrol Aircraft & warship on #AntiPiracy patrol immediately diverted@EUNAVFOR pic.twitter.com/mtXqjytSfF

— SpokespersonNavy (@indiannavy) December 16, 2023

ഹൈജാക്ക് ചെയ്ത കപ്പലിന്റെ ദിശ നിരീക്ഷിക്കുകയാണെന്ന് നാവികസേന അറിയിച്ചു.വിദേശ രാജ്യങ്ങളിലുളള കപ്പലുകൾക്ക് അറബിക്കടലിൽ പൂർണസുരക്ഷിതത്വം ഉറപ്പുനൽകുമെന്ന് നാവികസേന അധികൃതർ അറിയിച്ചു. കപ്പലിപ്പോൾ സൊമാലിയൻ തീരത്തേക്ക് നീങ്ങുകയാണ്. അതേസമയം,എംവി റുവാനിലുളള നാവികരെ ആറംഗസംഘം പൂർണമായി കീഴടക്കിയിട്ടുണ്ടെന്ന് അമേരിക്കൻ നാവികസംഘം സ്ഥിരീകരിച്ചു.

2017ന് ശേഷം കടൽക്കൊളളക്കാർ നടത്തുന്ന രണ്ടാമത്തെ ഹൈജാക്കിംഗാണ് ഇതെന്നാണ് ലഭിക്കുന്ന വിവരം.ഗൾഫ് ഓഫ് ഈദനിലും ഇന്ത്യൻ സമുദ്രത്തിലും വച്ചാണ് ഇത്തരത്തിലുളള ഹൈജാക്കുകൾ നടക്കുന്നത്. അതേസമയം, സൊമാലിയയുടെ സമീപത്തായി അറേബ്യൻ സമുദ്റത്തിലൂടെ സഞ്ചരിക്കുന്ന കപ്പലുകളോട് ജാഗ്രത പുലർത്താൻ അമേരിക്കൻ നാവിക സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും സാഹചര്യം ഉണ്ടായാൽ നാവിക സംഘത്തെ അടിയന്തരമായി അറിയിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു