
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ നവാസ് അൽ അഹമ്മദ് അൽ ജാബേർ അൽ സബാഹ് അന്തരിച്ചു. 86 വയസായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. നവംബർ മുതൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈറ്റ് സ്റ്റേറ്റ് ടിവിയാണ് മരണവിവരം പുറത്തുവിട്ടത്. 2021 മാർച്ചിൽ അദ്ദേഹം വിദഗ്ദ്ധ ചികിത്സയ്ക്കായി യുഎസിലേക്ക് പോയിരുന്നു. അമീറിന്റെ രോഗവിവരങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമല്ല.
2006ൽ അദ്ദേഹത്തിന്റെ അർദ്ധ സഹോദരൻ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹാണ് ഷെയ്ഖ് നവാഫിനെ കിരീടാവകാശിയായി തിരഞ്ഞെടുത്തത്. 2020ൽ അദ്ദേഹത്തിന്റെ മുൻഗാമി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിന്റെ മരണത്തെ തുടർന്നാണ് ഷെയ്ഖ് നവാഫ് അമീറായി അധികാരത്തിലേറിയത്. നേരത്തെ കുവൈത്തിന്റെ ആഭ്യന്തരമന്ത്രി പദവിയും അദ്ദേഹം വഹിച്ചിരുന്നു.