വിവാഹം മാർച്ചിൽ

പ്രതിശ്രുത വരന്റെ ചിത്രം കാട്ടാതെ വിവാഹ നിശ്ചയ ചിത്രങ്ങൾ നടി സുരഭി സന്തോഷ് പങ്കുവച്ചത് ദിവസങ്ങൾക്കു മുമ്പായിരുന്നു. 'എല്ലായ്‌പ്പോഴും എന്റേതുമാത്രം" എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.വിവാഹമോതിരം കൈമാറുന്ന ചിത്രങ്ങളും പങ്കുവച്ചിരുന്നു. ബോളിവുഡിലെ പ്രശസ്ത ഗായകനായ പ്രണവ് ചന്ദ്രൻ ആണ് സുരഭിയുടെ പ്രതിശ്രുത വരൻ. പയ്യന്നൂരുകാരനായ പ്രണവ് ജനിച്ചതും വളർന്നതും മുംബയിലാണ് . തിരുവനന്തപുരമാണ് സുരഭിയുടെ നാട്. മാർച്ച് 25ന് കോവളത്താണ് വിവാഹ ചടങ്ങ്. ബംഗ്ളൂരുവിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന സുരഭി അഭിനയവും ഒരുമിച്ച് കൊണ്ടുപോവുകയാണ്.
കുട്ടൻനാടൻ മാർപ്പാപ്പ, മൈ ഗ്രേറ്റ് ഫാദർ, നൈറ്റ് ഡ്രൈവ്, കിനാവള്ളി, ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്നീ ചിത്രങ്ങളിലൂടെ സുരഭി സന്തോഷ് പ്രേക്ഷകർക്ക് സുപരിചിതയാണ്.