ss

വിഘ്‌നേഷ് ശിവൻ പങ്കുവച്ച പുതിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. പ്രണയത്തിനൊരു മുഖമുണ്ടെങ്കിൽ അത് നീയാണ്, എന്നാണ് വിഘ്‌നേഷ് ശിവൻ നയൻതാരയോട് പറയുന്നത്.ഒരു പൂജാചടങ്ങിനിടെ പകർത്തിയതാണ് പുതിയ ചിത്രങ്ങൾ. ചുവപ്പ് സാരിയും കറുപ്പ് സ്ളീവ്‌ലെസ് ബ്ളൗസുമാണ് നയൻതാരയുടെ വേഷം. മഞ്ഞ കുർത്തയാണ് വിഘ്‌നേഷ് ശിവൻ അണിഞ്ഞിരിക്കുന്നത്. സ്നേഹത്തിന്റെയും ദൈവത്തിന്റെയും നന്മയുടെയും ശക്തിയിൽ വസിക്കൂ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് നയൻതാര കുറിച്ചത്.മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും വിശേഷങ്ങൾ ആരാധകർ ആരായുന്നുണ്ട്.