d-vinayachandran

തിരുവനന്തപുരം: ഡി.വിനയചന്ദ്രൻ പൊയട്രി ഫൗണ്ടേഷന്റെ പ്രതിമാസ പരിപടികളുടെ ഉദ്ഘാടനം സംഗീതജ്ഞയും കേരള സർവ്വകലാശാല സംസ്കൃതവിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ.ഉഷാ രാജാവാര്യർ നിർവഹിച്ചു. ഡോ.ഇന്ദ്രബാബു പരിപാടികൾ വിശദീകരിച്ചു. പൂർണ ഹോട്ടൽ ഹാളിൽ തുടർന്നു നടന്ന 'കവിയും കവിതയും' പരിപാടിയിൽ ഫൗണ്ടേഷൻ ട്രഷറർ കുടവനാട് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുത്ത 10 കവിതകളെ മുൻനിറുത്തി ദേവൻ പകൽക്കുറി സംസാരിച്ചു. കാര്യവട്ടം ശ്രീകണ്ഠൻ നായർ,ചാന്നാങ്കര ജയപ്രകാശ്,​ പ്രൊഫ.ടി.ഗിരിജ, രാജൻ താന്നിക്കൽ,ഡോ.അനിൽകുമാർ,​ കെ.പി.ഗോപാലകൃഷ്ണൻ, ജയൻ പോത്തൻകോട് എന്നിവർ കവിത ചൊല്ലി.ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ഡോ.രാജാവാര്യർ, ജനറൽ സെക്രട്ടറി പ്രതാപൻ, ശ്രീകുമാ‌ർ വിചാരബിന്ദു,എസ്.പരമേശ്വരൻപിള്ള തുടങ്ങിയവർ സംസാരിച്ചു.