kk

തി​രു​വ​ന​ന്ത​പു​രം​ ​:​ ​നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​ആ​യി​രം​ ​ക​ട​ന്നു.​ ​ഇ​ന്ന് ​ ​ര​ണ്ട് ​

കൊ​വി​ഡ് ​മ​ര​ണം​ ​കൂ​ടി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു. കോ​ഴി​ക്കോ​ട് ​കു​ന്നു​മ്മ​ൽ​ ​ക​ളി​യാ​ട്ട് ​പ​റ​മ്പ​ത്ത് ​കു​മാ​ര​ൻ​ ​(77​),​ ​ക​ണ്ണൂ​ർ​ ​പാ​നൂ​‌​ർ​ ​പാ​ല​ക്ക​ണ്ടി​ ​അ​ബ്ദു​ള്ള​(82​)​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.


നി​ല​വി​ൽ​ 1324​ ​പേ​രാ​ണ് ​ചി​കി​ത്സ​യി​ലു​ള്ള​ത്.​ ​ഇ​തി​ന്റെ​ ​ര​ണ്ടി​ര​ട്ടി​യി​ല​ധി​കം​ ​ആ​ളു​ക​ൾ​ ​കൊ​വി​ഡ് ​തി​രി​ച്ച​റി​യാ​തെ​ ​പ​ക​ർ​ച്ച​പ​നി​യ്ക്ക് ​സ്വ​യം​ ​ചി​കി​ത്സി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ​ആ​രോ​ഗ്യ​വി​ദ​ഗ്ദ്ധ​രു​ടെ​ ​ക​ണ​ക്ക്.​ ​ക​ടു​ത്ത​ ​ചു​മ,​ ​തൊ​ണ്ട​യി​ലെ​ ​അ​സ്വ​സ്ഥ​ത,​ശ്വാ​സ​കോ​ശ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​എ​ന്നി​വ​യാ​ണ് ​പ്ര​ക​ട​മാ​വു​ന്ന​ത്.
പ്രാ​യ​മാ​യ​വ​രും​ ​ഗ​ർ​ഭി​ണി​ക​ളും​ ​ജാ​ഗ്ര​ത​പു​ല​ർ​ത്ത​ണം.​ ​ഡെ​ങ്കി,​എ​ലി​പ്പ​നി​ ​കേ​സു​ക​ളും​ ​സം​സ്ഥാ​ന​ത്ത് ​കൂ​ടു​ത​ലാ​ണ്.​ ​പ​നി​ബാ​ധി​ത​ർ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​രോ​ഗം​ ​ക​ണ്ടെ​ത്തി​ ​ചി​കി​ത്സി​ക്ക​ണം. ജെ.​എ​ൻ​ ​വ​ൺ​ ​എ​ന്ന​ ​പു​തി​യ​ ​കൊ​വി​ഡ് ​വ​ക​ഭേ​ദ​മാ​ണ് ​ഇ​പ്പോ​ൾ​ ​പ​ട​രു​ന്ന​തെ​ന്ന് ​ഐ.​എം.​എ​ ​റി​സ​ർ​ച്ച് ​സെ​ൽ​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​രാ​ജീ​വ് ​ജ​യ​ദേ​വ​ൻ​ ​പ​റ​ഞ്ഞു.