ff

കൊ​ച്ചി​:​ ​ക​രു​വ​ന്നൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​ത​ട്ടി​പ്പു​ ​കേ​സി​ൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്, ​ ​പ്ര​തി​ക​ളാ​യ​ ​ബാ​ങ്കി​ന്റെ​ ​മു​ൻ​ ​സെ​ക്ര​ട്ട​റി​ ​സു​നി​ൽ​ ​കു​മാ​ർ,​ ​മു​ൻ​ ​മാ​നേ​ജ​ർ​ ​ബി​ജു​ ​ക​രിം​ ​എ​ന്നി​വ​ർ​ ​മാ​പ്പു​സാ​ക്ഷി​ക​ളാ​കും. ​​ഇ​വ​രെ​ ​മാ​പ്പു​സാ​ക്ഷി​ക​ളാ​ക്കാ​ൻ​ ​ഇ.​ഡി​ ​നേ​ര​ത്തെ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യി​രു​ന്നു.​ മാപ്പുസാക്ഷികളാകാൻ ​ത​യ്യാ​റാ​ണെ​ന്ന് ​എ​റ​ണാ​കു​ളം​ ​പ്ര​ത്യേ​ക​ ​കോ​ട​തി​യി​ൽ​ ​ഇരുവരും സ​ത്യ​വാ​ങ്മൂ​ലം​ ​ന​ൽ​കി.​ ​​അ​പേ​ക്ഷ​ ​പ​രി​ഗ​ണി​ച്ച​ ​കോ​ട​തി​ ​കേ​സ് ​ഡി​സം​ബ​ർ​ 21​ ​ലേ​ക്കു​ ​മാ​റ്റി.


സു​നി​ൽ​കു​മാ​റും​ ​ബി​ജു​ ​ക​രീ​മും​ ​കേ​സി​ൽ​ 33,​ 34​ ​പ്ര​തി​ക​ളാ​ണ്.​ ​ത​ട്ടി​പ്പി​ൽ​ ​സി.​പി.​എ​മ്മി​ന്റെ​ ​ഇ​ട​പെ​ട​ലു​ക​ളെ​ക്കു​റി​ച്ച് ​നി​ർ​ണാ​യ​ക​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കാ​ൻ​ ​ഇ​വ​ർ​ക്കു​ ​ക​ഴി​യു​മെ​ന്ന് ​ഇ.​ഡി​ ​ക​രു​തു​ന്നു.​ ​സ്വ​മേ​ധ​യാ​ ​മാ​പ്പു​സാ​ക്ഷി​ക​ളാ​കാ​ൻ​ ​ത​യ്യാ​റാ​ണെ​ന്നാ​ണ് ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​പ​റ​യു​ന്ന​ത്.​ ​കോ​ട​തി​യാ​ണ് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.​ ​ഇ​വ​രെ​ ​ഇ​ന്ന് കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യി​രു​ന്നു.


ക​രു​വ​ന്നൂ​ർ​ ​ത​ട്ടി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മു​ൻ​മ​ന്ത്രി​ ​എ.​സി.​ ​മൊ​യ്തീ​ൻ,​ ​എം.​കെ.​ ​ക​ണ്ണ​ൻ,​ ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​സെ​ക്ര​ട്ട​റി​ ​രാ​ജേ​ന്ദ്ര​ൻ​ ​അ​ര​ങ്ങ​ത്ത് ​തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ​ ​മു​ഖ്യ​സാ​ക്ഷി​ക​ളി​ലൊ​രാ​ളാ​യ​ ​കെ.​എ.​ ​ജി​ജോ​ർ​ ​ഇ.​ഡി​ക്ക് ​മൊ​ഴി​ ​ന​ൽ​കി​യി​രു​ന്നു.​ ​ഈ​ ​മൊ​ഴി​ക​ൾ​ ​സാ​ധൂ​ക​രി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​സു​നി​ലും​ ​ബി​ജു​ ​ക​രീ​മും​ ​ര​ഹ​സ്യ​മൊ​ഴി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​മ​ജി​സ്ട്രേ​ട്ട് ​മു​മ്പാ​കെ​ ​ഇ​വ​ർ​ ​ന​ൽ​കി​യ​ ​ര​ഹ​സ്യ​മൊ​ഴി​യു​ടെ​ ​പ​ക​ർ​പ്പും​ ​ഇ.​ഡി​ ​സം​ഘം​ ​പ്ര​ത്യേ​ക​ ​കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ചി​രു​ന്നു.​ ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​സി.​പി.​എം​ ​പ്രാ​ദേ​ശി​ക​ ​നേ​താ​വ് ​പി.​ആ​ർ.​ ​അ​ര​വി​ന്ദാ​ക്ഷ​ന്റെ​ ​ജാ​മ്യാ​പേ​ക്ഷ​യും​ ​കോ​ട​തി​ 21​ ​നു​ ​പ​രി​ഗ​ണി​ക്കും.