
നവകേരള സദസ്സ് എത്രത്തോളം ജനോപകാരപ്രദമാണ് എന്ന ചോദ്യത്തിന് ഇന്ന് പലരും പറയുന്നൊരു മറുപടിയുണ്ട്, രക്ഷാപ്രവർത്തനം സജീവമാക്കിയ പരിപാടി എന്ന്. ഡിവൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരുടെ ഗുണ്ടായിസത്തിന് വേദിയൊരുക്കിയ പരിപാടി എന്ന്. എല്ലാ ക്രൂരതയ്ക്കും ന്യായീകരണവുമായി മുഖ്യമന്ത്രി മുന്നിലുള്ളപ്പോൾ ഇതും ഇതിനപ്പുറവും നടക്കുമെന്ന് ജനങ്ങൾ പരസ്യമായി തന്നെ പറഞ്ഞു തുടങ്ങിയിരിക്കുന്നു.