
കൊച്ചി : കൊച്ചിയിൽ 62 കാരിയെ ബലാത്സംഗം ചെയ്ത ശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. റെയിൽവേ സ്റ്റേഷനിൽ താത്കാലിക ജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്. സ്വകാര്യഭാഗങ്ങളിലും ശരീത്തിലും ഗുരുതര പരിക്കേറ്റ ഇവരെ കമ്മട്ടിപ്പാടം റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു, തുടർന്ന് നടത്തിയ അന്വേഷണത്തിൽ അസം സ്വദേശി ഫൗർദൗസിനെ പൊലീസ് പിടികൂടി.
സ്ത്രീ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
അതേസമയം പാലക്കാട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി സെന്തിൽകുമാർ അറസ്റ്റിലായി. കഞ്ചിക്കോടാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നുവയസുകാരിയെ ആണ് ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. തുടർന്ന് പൊലീസിന് കൈമാറുകയായിരുന്നു,