
പുൽക്കൂട്ടിൽ ഭൂജാതനായ രക്ഷകന്റെ വരവറിയിച്ച് നിരത്തിൽ ആടിയും പാടിയും സാന്താക്ലോസുമാർ. ക്രിസ്മസ് ലഹരിയിലാഴ്ത്തി ഇന്നലെ വൈകുന്നേരം കോട്ടയം നഗരം ചെങ്കടലിന് സമാനമായിരുന്നു. വെള്ളയും ചുവപ്പും നിറഞ്ഞ കുപ്പായവും പാപ്പാതൊപ്പിയും വടിയും വർണ്ണ ബലൂണുകളുമായി ആയിരക്കണക്കിന് സാന്താക്ലോസുമാരുടെ വരവ് നഗരവീഥിയെ ചുവപ്പുപൂരിതമാക്കി.
ശ്രീകുമാർ ആലപ്ര