
ഏതൊരു മനുഷ്യന്റെയും കോൺഫിഡൻസിനെ അളക്കുന്ന പ്രധാനഘടകം മുഖമാണ്. അതുപോലെ മറ്റൊരു ഘടകമാണ് തലമുടി. മുടിയൊക്കെ അങ്ങ് കൊഴിഞ്ഞല്ലോ??, മുടിമുഴുവൻ നരച്ച് അങ്ങ് വയസനെപ്പോലെയായി,നല്ല സൂപ്പർ ഹെയർ സ്റ്റൈൽ ഇങ്ങനെ മോശമായും നല്ലതായും ആളുകൾ നമ്മുടെ തലമുടിയെക്കുറിച്ച് പറയുന്നത് നമ്മെ നേരിട്ട് ബാധിക്കാറുണ്ട്. കരുത്തുറ്റതും അഴകേറിയതും അകാലനര ഇല്ലാത്തതുമായ മുടി ഏതൊരാളുടെയും സ്വപ്‌നമാണ്. നല്ല മുടി ലഭിക്കാനുള്ള ചെറിയൊരു വഴി ഇനി ഇവിടെ നമുക്ക് അറിയാം.
വിറ്റാമിൻ ബി12 നമ്മുടെ ആരോഗ്യപരമായ ജീവിതത്തിന് ആവശ്യമാണ്. ഇതിന്റെ പ്രധാന കലവറയാണ് മുട്ടയിലെ മഞ്ഞയും പാലുകൊണ്ടുള്ള ഉൽപ്പന്നങ്ങളും. മുടിയുടെ നല്ല വളർച്ചയ്‌ക്ക് മുട്ടയും പാലും ഉപയോഗിച്ച് ഒരു ഹെയർമാസ്‌ക് തയ്യാറാക്കി പുരട്ടുന്നത് ഉചിതമാണ്.
രണ്ട് മുട്ട, ഒരേയൊരു ടേബിൾ സ്‌പൂൺ പാല് എന്നിവയെടുത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഇനി ഇവ നല്ല രീതിയിൽ തലയിൽ തേച്ചുപിടിപ്പിക്കണം. ശേഷം അരമണിക്കൂറ് കഴിഞ്ഞാൽ നേർത്ത ഷാംപു ഉപയോഗിച്ച് തല കഴുകി വൃത്തിയാക്കാം.ഇത് ഉപയോഗിക്കുന്നതിലൂടെ മുടി മിനുസമേറിയതും തിളക്കമുള്ളതും ആയി മാറും. മുടികൊഴിച്ചിൽ അകറ്റി കരുത്തുറ്റ മുടി വളരാൻ ഇടയാക്കുന്നു.