snail

ബംഗളൂരു: സ്വിഗ്ഗി വഴി ഓർഡർ ചെയ്ത ഭക്ഷണത്തിൽ ജീവനുളള ഒച്ചിനെ കണ്ടെത്തി യുവാവ്. ബംഗളൂരു നിവാസിയായ ധവൽ സിംഗ് കഴിഞ്ഞ ദിവസം ഓർഡർ ചെയ്ത വെജിറ്റബിൾ സലാഡ് കഴിക്കാനായി തുറന്നുനോക്കിയപ്പോഴാണ് ഇഴയുന്ന ഒച്ചിനെ കണ്ടെത്തിയത്. സ്വിഗ്ഗി വഴി ലിയോൺസ് ഗ്രിൽ റസ്റ്റോറന്റിൽ നിന്നാണ് ധവാൽ ഭക്ഷണം ഓർഡർ ചെയ്തത്.

പിന്നാലെ ധവാൽ ഒച്ചിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. മറ്റുളളവർക്ക് ഇങ്ങനെയുളള അവസ്ഥ ഉണ്ടാകരുത് എന്ന തലക്കെട്ടോടുകൂടി ധവാൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സംഭവത്തിൽ സ്വിഗ്ഗിയിൽ പരാതി നൽകിയിരുന്നു.പ്രശ്നം ഗുരുതരമാക്കാതിരിക്കാൻ അധികൃതർ ഭക്ഷണത്തിന്റെ പണം റീഫണ്ട് ചെയ്യാമെന്നും അറിയിച്ചൂവെന്ന് പോസ്റ്റിൽ കുറിക്കുന്നുണ്ട്.

Never ordering from @LeonGrill ever again!@SwiggyCares do whatever you can to ensure this shit doesn't happen to others...
Blr folks take note
Ughhhhh pic.twitter.com/iz9aCsJiW9

— Dhaval singh (@Dhavalsingh7) December 15, 2023

സോഷ്യൽമീഡിയയിൽ വൈറലായ വീഡിയോക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംഭവം വിവാദമായതോടെ സ്വിഗ്ഗി കസ്റ്റമർകെയർ പ്രതികരണവുമായി രംഗത്തെത്തി. ഓർഡർ ചെയ്തതിന്റെ ഐഡി നമ്പർ പങ്കുവയ്ക്കൂവെന്ന അഭ്യർത്ഥനയുമായാണ് സ്വിഗ്ഗി എത്തിയത്.

Hi Dhaval. That is terrible. Please help us with the order ID, so we can look into it.
^Sai

— Swiggy Cares (@SwiggyCares) December 15, 2023