
പുതുപുത്തൻ ചിത്രങ്ങളുമായി യുവതാരം എസ്തർ അനിൽ. പൂക്കളിൽ പൂവായി ചിത്രങ്ങളിൽ എസ്തറിനെ കാണപ്പെടുന്നെന്ന് ആരാധകർ. സമൂഹമാദ്ധ്യമത്തിൽ എസ്തർ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. നല്ലവൻ സിനിമയിൽ ബാലതാരമായി അഭിനയിച്ചാണ് വയനാട്ടിൽനിന്ന് എസ്തർ വെള്ളിത്തിരയിൽ എത്തുന്നത്. ദൃശ്യം സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെ മകൾ അനുമോളായി എത്തിയാണ് പ്രേക്ഷകരുടെ മനം കവർന്നത്.ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും ദൃശ്യം 2 വിന്റെ മലയാളം, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചു. ജാക്ക് ആൻഡ് ജിൽ ആണ് എസ്തറിന്റേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. സിനിമ പോലെ യാത്രകളെയും താരം പ്രണയിക്കുന്നു.