
റായ്‌പൂർ: ഛത്തീസ്ഗഢിൽ മാവോയിസ്റ്രുകളുമായുണ്ടായ ഏറ്റുമുട്ടലിൽ
സി.ആർ.പി.എഫ് ജവാന് വീരമൃത്യു. സി.ആർ.പി.എഫ് 165-ാം ബറ്റാലിയനിലെ സബ് ഇൻസ്‌പെക്‌ടർ സുധാകർ റെഡ്‌ഡിയാണ് വീരമൃത്യു വരിച്ചത്. മറ്രൊരു ജവാന് പരിക്കേറ്റു. സംഭവത്തിൽ നാല് പേരെ അറസ്റ്ര് ചെയ്‌തതായി അധികൃതർ അറിയിച്ചു.
റായ്‌പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെ സുക്‌മയിലേക്ക് നക്സൽ വിരുദ്ധ ഓപ്പറേഷഷന് പോയ സംഘത്തിനു നേരെ മാവോയിസ്റ്റുകൾ വെടിവയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. സ്ഥലത്ത് സുരക്ഷ വർദ്ധിപ്പിച്ചു. പ്രദേശത്ത് തെരച്ചിൽ ശക്തമാക്കിയെന്നും പരിക്കേറ്റ ജവാൻ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.