
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജനുവരിയിൽ ആരംഭിക്കുന്ന അക്കാഡമിക് സെഷനിലേക്കുള്ള ബിരുദ,
ബിരുദാനന്തരബിരുദ, പി.ജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം(ഫ്രഷ് /റീ-രജിസ്ട്രേഷൻ)
ആരംഭിച്ചു. ഓൺലൈൻ വഴി ജനുവരി 31നകം അപേക്ഷിക്കണം. എം.ബി.എ, എം.ബി.എ (ബാങ്കിങ് &ഫിനാൻസ് ), എം.എസ്‌സി
ഫിസിക്സ്, റൂറൽ ഡെവലപ്മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്,
എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട്
എഡ്യൂക്കേഷൻ, ഡെവലപ്മെൻറ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി,
കൊമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്, കൗൺസലിംഗ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി
ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ്‌കമ്മ്യൂണിക്കേഷൻ, എൻവയൺമെന്റൽ സ്റ്റഡീസ് തുടങ്ങി വിവിധ
വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.
പ്രവേശനത്തിനുള്ള അപേക്ഷകൾ ഇനിപ്പറയുന്ന ലിങ്ക് വഴി ഓൺലൈനായി സമർപ്പിക്കണം: https://ignouadmission.samarth.edu.in/ ഇഗ്നോ
ഓൺലൈൻ സംവിധാനം വഴി നിലവിൽ ജനുവരി 2024 സെഷനിലേക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള പഠിതാക്കൾ യൂസർ നെയിമും
പാസ്‌വേർഡും ഉപയോഗിച്ച് അപേക്ഷ പരിശോധിച്ച് ന്യൂനതകൾ ഉണ്ടെങ്കിൽ പ്രവേശനം ഉറപ്പുവരുത്തുന്നതിന് മുൻപ്
നീക്കം ചെയ്യണം. വിശദവിവരങ്ങൾക്കായി ഇഗ്നോ മേഖലാ കേന്ദ്രം, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി റീജിയണൽ സെന്റർ, തിരുവനന്തപുരം, മുട്ടത്തറ, വലിയതുറ പി.ഒ പിൻ -695 008 എന്ന വിലാസത്തിൽ ബന്ധപ്പെടുക.ഫോൺ:0471-2344113/2344120/9447044132.
ഇമെയിൽ:rctrivandrum@ignou.ac.in
അദ്ധ്യാപകലോകം പുരസ്കാരം:
കൃതികൾ ക്ഷണിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ അദ്ധ്യാപകലോകം പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടേതായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരത്തിനാണ് ഈ വർഷത്തെ പുരസ്കാരം. പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരത്തിന് 2020 ജനവരി മുതൽ പ്രസിദ്ധീകരിച്ച ബാലസാഹിത്യ കൃതിയാണ് പരിഗണിക്കുക. 2024 ഫെബ്രുവരിയിൽ കണ്ണൂരിൽ നടക്കുന്ന കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യും.
അപേക്ഷയോടൊപ്പം കവിതാസമാഹാരത്തിന്റെ മൂന്ന് കോപ്പികൾ ജനുവരി 15 നകം ലഭിക്കത്തക്കവിധം ചീഫ് എഡിറ്റർ, അദ്ധ്യാപകലോകം, കെ.എസ്.ടി.എ സംസ്ഥാന സെന്റർ, തൈക്കാട്, തിരുവനന്തപുരം - 695014 എന്ന വിലാസത്തിൽ അയയ്ക്കുക. കവറിന് പുറത്ത് അദ്ധ്യാപകലോകം അവാർഡ് 2024 എന്ന് രേഖപ്പെടുത്തണം.
ഉപന്യാസ രചന മത്സരം
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിലെ (ഐ.എം.ജി) സെന്റർ ഫോർ ഗുഡ് ഗവർണൻസ് സദ്ഭരണ വാരാഘോഷത്തിന്റെ ഭാഗമായി ഉപന്യാസരചനാ മത്സരം സംഘടിപ്പിക്കുന്നു. രചനകൾ ഇംഗ്ലീഷിലോ മലയാളത്തിലോ അയയ്ക്കാം. വിശദവിവരങ്ങൾക്ക്: www.img.kerala.gov.in.