
തിരുവനന്തപുരം : പെൻഷൻ വിതരണത്തിനായി കെ.എസ്.ആർ.ടി.സിക്ക് സംസ്ഥാന സർക്കാർ 71 കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. നവംബർ മുതൽ പെൻഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴി ലഭ്യമാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഈ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഈ മാസത്തെ പെൻഷൻ വിതരണത്തിന് ആവശ്യമായ തുക സഹായമായി നൽകാൻ സർക്കാർ തീരുമാനിച്ചത്.
ഒമ്പത് മാസത്തിനുള്ളിൽ 1355 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ നൽകിയത്. 900 കോടിയാണ് ഈ വർഷത്തെ ബഡ്ജറ്റിൽ അനുവദിച്ചത്. 5034 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് രണ്ടാം പിണറായി സർക്കാർ സഹായമായി നൽകിയത്. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. 9970 കോടി രൂപയാണ് രണ്ട് എൽ.ഡി.എഫ് സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്.