mohanty

ന്യൂഡൽഹി: 2047 ൽ എല്ലാവർക്കും ഇൻഷ്വറൻസെന്ന വലിയ ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ(എൽ.ഐ.സി) ഗ്രാമീണ മേഖലയ്ക്കായി പുതിയ പദ്ധതി പുറത്തിറക്കുമെന്ന് ചെയർമാൻ സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു.

ഗ്രാമങ്ങളിൽ ഇൻഷ്വറൻസ് പരമാവധി പ്രചരിപ്പിക്കാനാണ് ശ്രദ്ധ നൽകുന്നത്. വരും വർഷങ്ങളിൽ ഗ്രാമീണ മേഖലയിൽ എൽ.ഐ.സിയുടെ വിഹിതം ഗണ്യമായി കൂടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.