
ചെന്നൈ: തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ കനത്ത മഴ. തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി, രാമനാഥപുരം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പല പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നെന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങിയെന്നും അധികൃതർ അറിയിച്ചു. മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.