
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.
(2023 ഡിസംബർ 18 - 1199 ധനു 2 തിങ്കളാഴ്ച. (പുലർച്ചെ 2 മണി 53 മിനിറ്റ് 56 സെക്കന്റ് വരെ അവിട്ടം നക്ഷത്രം ശേഷം ചതയം നക്ഷത്രം)
അശ്വതി: ബിസിനസ് രംഗത്ത് പലവിധ മത്സരങ്ങൾ നേരിടേണ്ടി വരും. വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധ പുലർത്തണം, ധനം ശ്രദ്ധയോടെ ചെലവാക്കണം. രാഷ്ട്രീയപ്രവർത്തകർ പൊതുവേദികളിൽ പ്രസംഗിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക.
ഭരണി: വീട്ടമ്മമാർ ഭർത്താവിന്റെ ആരോഗ്യ കാര്യങ്ങൾ ചിന്തിച്ച് മനസ്സ് വിഷമിപ്പിക്കും. അവിവാഹിതർക്ക് വിവാഹ ആലോചനകളിൽ തീരുമാനങ്ങൾ എടുക്കാൻ പ്രയാസപ്പെടും. ബന്ധുക്കളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും.
കാര്‍ത്തിക: ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ദമ്പതികൾ തമ്മിൽ സൗന്ദര്യപിണക്കങ്ങൾ ഉണ്ടാകും. കര്‍മ്മ രംഗത്ത് പ്രഭാതത്തിൽ അനുകൂലത ദൃശ്യമാകുമെങ്കിലും മദ്ധ്യാഹ്നശേഷം അത്രക്ക് അനുകുലമല്ല.
രോഹിണി: വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റും. സുഹൃത്‌സഹായം കൊണ്ട് മനസിന് ആശ്വാസമുണ്ടാകും. പ്രസ്ഥാനം മാറുന്നതിനുള്ള സാദ്ധ്യതയുണ്ട്, കുടുംബത്തിൽ നിന്നും ധനസഹായങ്ങൾ ലഭിക്കും, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ സാദ്ധ്യതയുണ്ട്.
മകയിരം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വിശേഷ വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. സ്ഥാനക്കയറ്റം, പ്രശസ്തി, അടിപതറി പോകുന്ന അവസരങ്ങളിൽ സുഹൃത്തുക്കൾ കൈത്താങ്ങാകും.
തിരുവാതിര: സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ജീവിത പങ്കാളിയില്‍ നിന്ന് സഹായ സഹകരണങ്ങള്‍ വേണ്ടുവോളം ലഭിക്കും, സര്‍ക്കാരില്‍ നിന്നോ മേലധികാരികളിൽ നിന്നോ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും.
പുണര്‍തം: എഞ്ചിനീയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്, ഭൂമി സംബന്ധമായ ക്രയ വിക്രയങ്ങൾക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തിൽ അനുകൂല മാറ്റം ഉണ്ടാകും. വിനോദ- വിദേശ യാത്രാ യോഗങ്ങൾ അനുഭവത്തിൽ വരും.
പൂയം: തടസപ്പെട്ട് കിടന്നിരുന്ന പല കാര്യങ്ങൾക്കും നീക്കുപോക്കുണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ആരോഗ്യ പരമായി നല്ല ദിനം. വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ധനലാഭം, സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്.
ആയില്യം: വിദ്യാർത്ഥികൾക്ക് നൃത്തസംഗീതാദി കലകളിൽ താത്പര്യം കൂടും, വിശേഷമായ ആഹാരങ്ങൾ ലഭിക്കും, വിദേശവാസം ഗുണം ചെയ്യും, ധനപ്രാപ്തിയുണ്ടാകും, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും, നൂതന വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും.
മകം: ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് തടസം നേരിടും. അയൽക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. കുടുംബത്തിൽ മനശാന്തിക്കുറവ് അനുഭവപ്പെടും, പൊതുജനങ്ങൾ എതിരായിരിക്കും. അപകീർത്തിക്ക് സാദ്ധ്യത ഉള്ളതിനാൽ എല്ലാ കാര്യത്തിലും ശ്രദ്ധിക്കണം.
പൂരം: അനാവശ്യ ചിന്തകൾ മനസിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർ ബുദ്ധിപരമായി പല സന്ദർഭങ്ങളും കൈകാര്യം ചെയ്യാൻ ശ്രമിക്കണം. കഠിനാധ്വാനം കുറയ്ക്കുക, സംസാരത്തിലെ നയമില്ലായ്മ കാരണം പ്രശ്നങ്ങൾ സൃഷ്ടിക്കും, കുട്ടികളുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത.
ഉത്രം: ബിസിനസ് കാര്യങ്ങളിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയാതെ വരും. പൂർവിക സ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. കർക്കശത ഏതു കാര്യത്തിലും ഉണ്ടാകും, വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും ഒപ്പം സാമ്പത്തിക നഷ്ടവും സംഭവിക്കും.
അത്തം: ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിൽ പരമായി ധാരാളം മത്സരങ്ങൾ നേരിടേണ്ടിവരും. കുടുംബ തർക്കത്തിൽ നിന്നും പിന്മാറേണ്ടതാണ്, വിലപ്പെട്ട രേഖകളും മറ്റും നഷ്ടപ്പെടുവാനുള്ള സാദ്ധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണ്ടതാണ്.
ചിത്തിര: സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധിക ചെലവുകൾ വർദ്ധിക്കും. മുൻകോപം നിയന്ത്രിക്കണം. വൈദ്യശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രതിസന്ധികൾ ഉടലെടുക്കും. ഭൂമിസംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും.
ചോതി: സാമ്പത്തിക രംഗത്ത് കർശന നിലപാടുകൾ എടുക്കും. പിതാവിനോ പിതൃസ്ഥാനീയർക്കോ അരിഷ്ടതകൾ അനുഭവപ്പെടും. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. തികഞ്ഞ ആത്മ സംയമനം പാലിക്കുന്നത് നന്ന്, താമസ സ്ഥലത്തിനു മാറ്റം സംഭവിക്കാം.
വിശാഖം: ആഘോഷവേളകളിൽ പങ്കെടുക്കും. ഗൃഹനിർമ്മാണത്തിന് ഉദ്ദേശിക്കുന്നവർക്ക് തടസങ്ങൾ നേരിടും. ജോലിയിൽ പ്രതീക്ഷിക്കാത്ത സമയത്ത് ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർ സാമ്പത്തിക ബാദ്ധ്യതകൾ കൂടാതിരിക്കാൻ ശ്രദ്ധിക്കണം.
അനിഴം: വിദ്യാർത്ഥികൾ അവരുടെ പഠനത്തിൽ അശ്രദ്ധരാകും. രോഗാരിഷ്ടതകൾ വന്നുചേരാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. ഏറ്റെടുത്ത ജോലി കൃത്യസമയത്ത് ചെയ്യുന്നതിലൂടെ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.രോഗദുരിതങ്ങൾ ശമിക്കും.
കേട്ട: ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. പ്രവർത്തനമേഖല അഭിവൃദ്ധിപ്പെടും. വീട്ടമ്മമാര്‍ക്ക് അപ്രതീക്ഷിതമായി ഭാഗ്യ അനുഭവങ്ങൾ വന്നു ചേരാനിടയുണ്ട്.
മൂലം: പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി കൂടും. എല്ലാ കാര്യങ്ങളും നിങ്ങൾ ആസൂത്രണം ചെയ്തതുപോലെ സംഭവിക്കും. വിദേശത്ത് ജോലിയ്ക്ക് ശ്രമിക്കുന്നവർക്ക് അതിനുള്ള കാര്യങ്ങൾ അനുകൂലമായി തീരും. പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ലഭിക്കാൻ സാദ്ധ്യതയുണ്ട്.
പൂരാടം: കലാരംഗത്ത് അവസരങ്ങൾ ലഭിക്കും. പരാജയഭീതി മാറും. മറ്റുള്ളവരെ സഹായിക്കും. അനാവശ്യമായി പണം ചെലവഴിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കും. പുതിയ നിക്ഷേപങ്ങൾ നടത്തും. ചില യാത്രകൾ ആവശ്യമായി വന്നേക്കാം. പുതിയ അവസരങ്ങള്‍, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം.
ഉത്രാടം: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹ കാര്യങ്ങളിൽ തീരുമാനമാകും. പൊതുപ്രവർത്തകർ മറ്റുള്ളവരാൽ ആദരിക്കപ്പെടും. ഇഷ്ടഭക്ഷണലാഭം ഉണ്ടാകും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനിൽക്കാൻ സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കുക.
തിരുവോണം: കർമരംഗത്ത് സ്ഥാനമാനങ്ങൾ ലഭിക്കും. അന്യദേശയാത്ര വേണ്ടിവരും. നല്ല കാര്യങ്ങൾക്കായി ധനം വിനിയോഗിക്കും. ഏറ്റെടുത്ത പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തും. ആഗ്രഹങ്ങൾ നിറവേറ്റാൻ സാധിക്കും, ഏത് കാര്യവും ആത്മാര്‍ത്ഥതയോടെ ചെയ്ത് തീർക്കാൻ കഴിയും.
അവിട്ടം: സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യേണ്ടി വരും. ഗൃഹ നിർമ്മാണത്തിന് ഉദ്ദേശിക്കുന്നവർക്ക് തടസങ്ങൾ നേരിടും. മാതാവിന് ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. സര്‍ക്കാര്‍ ജോലിക്കാർക്ക് പലവിധ പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം, അപകടങ്ങൾക്ക് സാദ്ധ്യതയുണ്ട്.
ചതയം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് തടസങ്ങൾ നേരിടും. മുൻകോപം നിയന്ത്രിക്കണം. അനാവശ്യമായ സംസാരം കഴിവതും ഒഴിവാക്കണം. സഹോദരങ്ങളുമായോ സഹോദരസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ കാര്യങ്ങളില്‍ നേട്ടം ഉണ്ടാവുന്നതിനുള്ള സാദ്ധ്യതയുണ്ട്.
പൂരുരുട്ടാതി: അപകട സാദ്ധ്യതയുള്ളതിനാൽ സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കണം. വേണ്ടപ്പെട്ടവർ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. കൃഷിയിൽ നാശ നഷ്ടങ്ങൾ സംഭവിക്കുവാൻ സാദ്ധ്യതയുണ്ട്.
ഉത്തൃട്ടാതി: സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കണം. പെട്ടെന്ന് ക്ഷുഭിതരാകുകയും കർക്കശമായി പെരുമാറുകയും ചെയ്യും. ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കണം. കലാകായിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കഴിവിനനുസൃതമായ അംഗീകാരം ലഭിക്കുകയില്ല. അടിയന്തിരമായി യാത്ര നടത്തേണ്ടി വരും.
രേവതി: ധനപരമായ നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അനാവശ്യ ചെലവുകൾ വന്നു ചേരും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ഇഷ്ടഭോജനം സാദ്ധ്യമാകും. സഹോദരന്റെ വിവാഹം സമംഗളം നടത്താൻ തീരുമാനമാകും. പാർട്ണർഷിപ്പ് ബിസിനസിൽ നിന്നും ലാഭം പ്രതീക്ഷിക്കാം.