
ജപ്പാനിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഒഫ് ജപ്പാൻ പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് സൂചന നൽകുമോയെന്നാണ് വിദേശ നിക്ഷേപകർ ഈ വാരം കാത്തിരിക്കുന്നത്. പലിശ കുറയ്ക്കാൻ അവർ തീരുമാനിച്ചാൽ വരും ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള പണമൊഴുക്ക് കുത്തനെ കൂടുമെന്ന് ബ്രോക്കർമാർ പറയുന്നു. നാണയപ്പെരുപ്പ ഭീതി ഒഴിഞ്ഞതിനാൽ കഴിഞ്ഞ മാസങ്ങളിൽ ജപ്പാൻ പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല.