l

ധ്യാൻ ശ്രീനിവാസൻ, അന്ന രേഷ്മ രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഹേഷ് പി. ശ്രീനിവാസൻ കഥ എഴുതി സംവിധാനം ചെയ്യുന്ന കുടുംബസ്ത്രീയും കുഞ്ഞാടും ഫസ്റ്ര് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഗിന്നസ് പക്രു ആണ് മറ്റൊരു പ്രധാന താരം. ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, സലിംകുമാർ, മണിയൻപിള്ള രാജു, സാജു നവോദയ, സ്നേഹ ബാബു, സ്നേഹ ശ്രീകുമാർ, മങ്ക മഹേഷ്, കോബ്രാ രാജേഷ്, മജീദ്, ബെന്നി പീറ്റേഴ്സ്, ബിന്ദു എൽസി, ഷാജി മാവേലിക്കര തുടങ്ങിയവരാണ് മറ്റ് താരങ്ങൾ ഛായാഗ്രഹണം - ലോവൽ എസ്, തിരക്കഥ, സംഭാഷണം - ശ്രീകുമാർ അറയ്ക്കൽ, എഡിറ്റിംഗ് - രാജാകൃഷ്ണൻ വിജിത്ത്, ഗാനങ്ങൾ - സിജിൽ ശ്രീകുമാർ, സംഗീതം - മണികണ്ഠൻ, ശ്രീജു ശ്രീധർ, ക്രീയേറ്റീവ് മാർക്കറ്റിംഗ് - ഗോവിന്ദ് പ്രഭാകർ. ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് ആണ് നിർമ്മാണം. പി.ആർ.ഒ വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ.