l

തെന്നിന്ത്യൻ ചലച്ചിത്ര പ്രേക്ഷകർക്ക് സുപരിചിതനായ നടൻ പൃഥ്വിരാജ് ബബ്ലുവിന്റെ രണ്ടാം വിവാഹവും തകർച്ചയിലേക്ക് എന്ന് റിപ്പോർട്ട്. ഹൈദരാബാദ് സ്വദേശിയും 25 കാരിയുമായ രുക്‌മിണി ശീതളിനെ കഴിഞ്ഞവർഷമാണ് പൃഥ്വിരാജ് വിവാഹം കഴിച്ചത്. 57 വയസായിരുന്നു അപ്പോൾ പൃഥ്വിരാജിന്റെ പ്രായം. പൃഥ്വിരാജ് തന്നോട് വിവാഹ അഭ്യർത്ഥന നടത്തുന്ന വീഡിയോ രുക്‌മിണി ശീതൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നു നീക്കം ചെയ്തതാണ് ഇപ്പോൾ അഭ്യൂഹങ്ങൾക്ക് കാരണം. നിരന്തരം ചിത്രങ്ങളും റീൽസ് വീഡിയോകളുമായി എത്തുന്ന ശീതൾ പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാത്തതും പഴയ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തതുമെല്ലാം ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. എന്നാൽ ശീതളോ പൃഥ്വിരാജോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വാസവദത്ത, മലയത്തിപ്പെണ്ണ്, ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ മലയാളത്തിൽ പൃഥ്വിരാജ് ബബ്‌ലു അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം ലൈലാ ഒ ലൈലയിലും വേഷമിട്ടുണ്ട്. രൺബീർ കപൂർ ചിത്രം അനിമലിൽ പ്രധാന വേഷത്തിലാണ് അഭിനയിച്ചത്.