
ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൂയിസ് ഇലവൻ എന്ന ചിത്രം കെ. എസ് ഹരിഹരൻ സംവിധാനം ചെയ്യുന്നു. ദേവൻ, ഗീത വിജയൻ, ശിവജി ഗുരുവായൂർ, നാരായണൻകുട്ടി, ഉണ്ണി എസ് നായർ, മഞ്ജു വിജീഷ് തുടങ്ങിയവരോടൊപ്പം നിരവധി പുതമുഖങ്ങളും അണിനിരക്കുന്നു. ആധുനിക ദൃശ്യമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മത്സരത്തിലെ നന്മകളും തിന്മകളും വരച്ചു കാട്ടുന്ന ചിത്രം സസ്പെൻസ് ത്രില്ലറാണ്. യുവത്വതിന്റെ ചോരത്തിളപ്പിൽ നേരിന്റെ കാഴ്ചകൾ സമൂഹത്തിനു വെളിപ്പെടുത്തുന്ന യുവാവ് സ്വയം ബലിയാട് ആകേണ്ടിവരുന്ന സാഹചര്യങ്ങൾ ഉൾപ്പെടുത്തി വേറിട്ടൊരു കാഴ്ചയാണ് ഒരുക്കുന്നതെന്ന് കെ.എസ് ഹരിഹരൻ പറഞ്ഞു. തിരക്കഥ സംഭാഷണം-രാജേഷ് കോട്ടപ്പടി, ഛായാഗ്രഹണം ടി. എസ് ബാബു, ഗാനരചന-കെ .എസ് ഹരിഹരൻ, സംഗീതം-ഭവനേഷ്, ആലാപനം ബേബി സാത്വിക. നിർമ്മാണം രമേശ് കോട്ടപ്പുറം. ജനുവരി ആദ്യം എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. പി .ആർ. ഒ എ. എസ് ദിനേശ്.