
ബോളിവുഡ് താരം സണ്ണി ലിയോണി വെബ് സീരിസിലൂടെ വീണ്ടും മലയാളത്തിൽ എത്തുന്നു എച്ച്.ആർ ഒ.ടി.ടിയിലൂടെ പ്രദർശനത്തിനെത്തുന്ന പാൻ ഇന്ത്യൻ സുന്ദരി എന്ന വെബ് സീരീസിലാണ് സണ്ണി ലിയോണി മലയാളത്തിൽ അഭിനയിക്കുന്നത്.
എച്ച്.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമ്മിക്കുന്ന വെബ് സീരിസിന്റെ കഥയും സംവിധാനവും സതീഷ് നിർവഹിക്കുന്നു. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയുമാണ് തിരക്കഥ ഒരുക്കുന്നത്. അപ്പാനി ശരത്, മാളവിക എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന സീരീസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മാർക്കോസ് തുടങ്ങി വൻതാരനിര അണിനിരക്കുന്നു. ഛായാഗ്രഹണം രവിചന്ദ്രൻ, കലാസംവിധാനം മധു രാഘവൻ, എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രൻ,