
ലോകത്തിന്റെ നെറുകയിൽ ഇന്ത്യയെ എത്തിച്ച അഭിമാന പദ്ധതിയായിരുന്നു ചന്ദ്രയാൻ-3. ചന്ദ്രനിൽ നിന്നു ഇന്ത്യ പിന്നീട്ട് കുതിച്ചത് സൂര്യനിലേക്ക് ആയിരുന്നു. ഇപ്പോഴിതാ വീണ്ടും ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യ പറന്നടുക്കാൻ പോകുന്നു.ചന്ദ്രയാൻ-4 വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആർ.ഒ. വരുന്ന നാല് വർഷത്തിനുള്ളിൽ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റാൻ പ്രാപ്തിയുള്ള ചന്ദ്രയാൻ-4 ന്റെ ലക്ഷ്യം എന്താണ്?