shinde

നാഗ്‌പൂർ: അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ തന്റെ വാഹനം നി‌ർത്തി പുറത്തിറങ്ങി നേതൃത്വം നൽകി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. നാഗ്‌പൂർ-അമരാവതി റോഡിൽ ഞായറാഴ്‌ച വൈകിട്ടായിരുന്നു സംഭവം. ഹൈവേയിൽ അപകടമുണ്ടായതിന് പിന്നാലെ ഇതുവഴി വന്ന മുഖ്യമന്ത്രി തന്റെ അകമ്പടി വാഹനങ്ങളിലെ ആംബുലൻസ് പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിക്കാൻ വിട്ടുനൽകി. ഗോണ്ട്ഖേരി ബസ് സ്റ്റേഷന് സമീപത്തുവച്ചാണ് അപകടം നടന്നത്.

ഗിരീഷ് കേശ്റാവോജി തിഡ്‌കെ എന്ന യുവാവിനെയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. രണ്ട് സ്‌ത്രീകളടക്കം മറ്റ് മൂന്നുപേർക്കുകൂടി അപകടത്തിൽ പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. അതേസമയം നാഗ്‌പൂരിൽ കഴിഞ്ഞദിവസം ഒൻപത് പേരുടെ മരണത്തിനിടയായ പൊട്ടിത്തെറിയുണ്ടായ ഫാക്‌ടറിയിൽ മുഖ്യമന്ത്രി സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരവും പ്രഖ്യാപിച്ചു.

#WATCH | Maharashtra CM Eknath Shinde stopped his convoy while passing by an accident spot on the Nagpur-Amravati road. He gave ambulance of his convoy to take injured people to the hospital (17/12)

(Video source - Maharashtra CMO) pic.twitter.com/nWSHsZ8Vwy

— ANI (@ANI) December 17, 2023