
ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ബോളിവുഡ് താരം സോനാരിക ഭാടോറിയ. കൈലാസനാഥൻ എന്ന പേരിൽ സംപ്രേഷണം ചെയ്ത ദേവോം കേ ദേവ് മഹാദേവ് എന്ന ഹിന്ദി പരമ്പരയിൽ പാർവതിയുടെ വേഷത്തിലൂടെയാണ് സോനാരിക പ്രശസ്തയാകുന്നത്. സമൂഹമാദ്ധ്യമത്തിൽ അതീവ ഗ്ളാമറസായി സോനാരിക പ്രത്യക്ഷപ്പെടാറുണ്ട്.
ചമ്പൽ നദീതട പ്രദേശത്തെ രജപുത്ര കുടുംബത്തിൽ ജനിച്ച സോനാരിക മുംബയ്‌യിൽ ആണ് വളർന്നത്. ജഡാഗഡ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് വെള്ളിത്തിര പ്രവേശം. ബോളിവുഡിൽ ഷിരിൻ എന്ന ചിത്രത്തിലൂടെയും എത്തി. തമിഴിൽ ഇന്ദ്രജിത്താണ് ആദ്യ സിനിമ. കഥാപാത്രമായി മാറാൻ അതീവ ഗ്ളാമറസായി പ്രത്യക്ഷപ്പെടാൻ താൻ ഒരുക്കമാണെന്ന് സോനാരിക പറയാറുണ്ട്. ഗ്ളാമറിന് പരിധി വച്ചിട്ടില്ല. എന്നാൽ സോനാരികയ്ക്ക് അവസരങ്ങൾ കുറവാണ്.മലയാള സിനിമയുടെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നെന്ന് സോനാരിക പറയുന്നു.