g

ബോളിവുഡിൽ എന്നും വേറിട്ട വഴിയിലൂടെയാണ് നടി റാഷി ഖന്നയുടെ യാത്ര. സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുള്ള റാഷി പങ്കുവച്ച പുതിയ ചിത്രം ശ്രദ്ധ നേടുന്നു. ആത്മാവിന് ഒരു ഉൗഷ്‌മളമായ ആലിംഗനം എന്നാണ് ചിത്രത്തിനു നൽകുന്ന കുറിപ്പ്. മദ്രാസ് കഫേ എന്ന ചിത്രത്തിലൂടെയാണ് റാഷിയുടെ ബോളിവുഡ് അരങ്ങേറ്റം. എന്നാൽ രുദ്ര‌ എന്ന വെബ്‌ സീരീസ് ഏറെ ആരാധകരെ നേടിക്കൊടുത്തു. ഇന്ത്യൻ ക്രിക്കറ്റർ ജസ്‌പ്രീത് ഭൂംറയും റാഷിയും പ്രണയത്തിലാണെന്ന് ഏറെ നാളായി വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഭൂംറ ഒരു ക്രിക്കറ്റ് താരമാണെന്ന് എനിക്കറിയാം. അതിനപ്പുറം ഒന്നുമില്ല. അയാളെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. ഒരു സ്‌ത്രീയെക്കുറിച്ച് ഇങ്ങനെ കെട്ടുകഥകൾ മെനയുന്നത് സങ്കടകരമാണെന്ന് റാഷി തുറന്നടിച്ചിരുന്നു. മോഹൻലാൽ ചിത്രം വില്ലനിലൂടെ മലയാളത്തിലും റാഷി സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.