
ക്രിസ്‌മസിനെ വരവേറ്റ് പുതിയ ചിത്രങ്ങളുമായി മലയാളത്തിന്റെ യുവതാരം നിഖില വിമൽ. കലാരംഗത്തു നിന്നാണ് നിഖില വിമൽ വെള്ളിത്തിരയിൽ എത്തുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ശ്രീബാല കെ. മേനോൻ സംവിധാനം ചെയ്ത ലവ് 24 x 7 ആണ് നിഖിലയുടെ ജാതകം മാറ്റുന്നത്. അരവിന്ദന്റെ അതിഥികൾ, ഞാൻ പ്രകാശൻ, മേരാ നാം ഷാജി, ഒരു യമണ്ടൻ പ്രേമകഥ, അഞ്ചാം പാതിര, ദ് പ്രീസ്റ്റ്, ജോ ആൻഡ് ജോ, കൊത്ത് എന്നിവയാണ് ശ്രദ്ധേയ മലയാള ചിത്രത്തിൽ. തമിഴിലും തെലുങ്കിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. പോർ തൊഴിൽ സിനിമയിൽ നിഖിലയുടെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ഗുരുവായൂരമ്പല നടയിൽ, ഒരു ജാതി ജാതകം, കഥ ഇതുവരെ എന്നിവയാണ് മലയാളത്തിൽ പുതിയ ചിത്രങ്ങൾ.