
ചീഞ്ഞ മത്സ്യങ്ങൾ പിടികൂടുന്നതും അവ നശിപ്പിക്കുന്നതുമൊക്കെ ഇന്ന് പതിവ് വാർത്തകളായി മാറിയിരിക്കുകയാണ്. രാസവസ്‌തുക്കൾ ഭയന്ന് മീൻ വാങ്ങി കഴിക്കാൻ പേടിക്കുന്നവരും ഇന്ന് ഏറെയാണ്. എന്നാൽ ഈ ടെൻഷൻ ഒന്നുമില്ലാതെ നല്ല മത്സ്യം നോക്കി വാങ്ങാനായാലോ? മീനിൽ ചേർക്കുന്ന രാവസ്തുക്കളെ എളുപ്പത്തിൽ തിരിച്ചറിയാനാകും. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. മീൻ നോക്കി വാങ്ങാനറിയാത്ത പുതുതലമുറയ്ക്കും ഇത് സഹായകരമാകും.
മീനിൽ ചേർക്കുന്ന രണ്ട് പ്രധാന രാസവസ്തുക്കളാണ് ഫോർമാലിനും അമോണിയയും. ഇവ ആരോഗ്യത്തിന് ഹാനികരമാണ്. മീനിൽ ചേർക്കുന്ന ഐസ് പെട്ടെന്ന് ഉരുകിപോകാതിരിക്കാനാണ് അമോണിയ ഉപയോഗിക്കുന്നത്. മോച്ചറികളിൽ മൃതദേഹങ്ങളിൽ ഉപയോഗിക്കുന്ന ഫോർമാലിനിൽ വലിയ തോതിൽ വിഷാംശം അടങ്ങിയിട്ടുണ്ട്. ഇത് കാൻസറിനും അൾസറിനും കാരണമാവുന്നു. മാത്രമല്ല ദഹനേന്ദ്രിയ വ്യവസ്ഥ, കരൾ, വൃക്ക, ശ്വാസകോശം, ഹൃദയം, കേന്ദ്രനാഡീവ്യൂഹം എന്നിവയെയും ഫോർമാലിൻ ദോഷകരമായി ബാധിക്കുന്നു. ആന്തരാവയങ്ങളുടെ നീർവീക്കത്തിനും ഫോർമാലിൻ കാരണമാവുന്നു.
ഫോർമാലിൻ എങ്ങനെ തിരിച്ചറിയാം
ഫോർമാലിൻ എങ്ങനെ നീക്കം ചെയ്യാം
ഒരു തവണ ഫോർമാലിൻ ഉപയോഗിച്ചാൽ അത് മീനിൽ നിന്ന് പൂർണമായി നീക്കാൻ സാധിക്കില്ല. എന്നിരുന്നാലും ചെറിയ പൊടിക്കൈകൾ പ്രയോഗിക്കാം.
നല്ല മീൻ എങ്ങനെ നോക്കി വാങ്ങാം