beauty

തിളങ്ങുന്ന ചർമം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. നിറം വർദ്ധിപ്പിക്കുക എന്നതിലപ്പുറം ആരോഗ്യമുള്ള ചർമമാണ് ഒരാളുടെ സൗന്ദര്യത്തിന്റെ അടയാളം. അതിനാൽ തന്നെ പാടുകളോ കുരുക്കളോ മറ്റ് ചർമ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് എത്രയും വേഗം മാറ്റൂ. വിവിധ ചർമ പ്രശ്നങ്ങൾ ദിവസങ്ങൾക്കുള്ളിൽ മാറ്റാൻ സഹായിക്കുന്ന നാല് ഫേസ്‌പായ്‌ക്കുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഒറ്റ ഉപയോഗത്തിൽ തന്നെ ചർമത്തിൽ വലിയ മാറ്റങ്ങൾ കാണാൻ സാധിക്കും. ഈ പായ്‌ക്കിന്റെ മുഖ്യ ചേരുവ കിവി പഴമാണ്. ഫേസ്‌പായ്‌ക്കുകൾ ഉണ്ടാക്കുന്നത് എങ്ങനെയാണെന്നും കിവി പഴം കൊണ്ട് ചർമത്തിന് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.

ഗുണങ്ങൾ

ഫേസ്‌പായ്ക്കുകൾ

1. കിവി, തേൻ

നല്ല പഴുത്ത കിവി നന്നായി അരച്ചെടുത്ത് അതിലേയ്‌ക്ക് കുറച്ച് തേൻ ചേർത്ത് മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. 20 മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

2. കിവി, തൈര്

പഴുത്ത കിവി നന്നായി അരച്ചെടുത്ത് അതിലേയ്‌ക്ക് ആവശ്യത്തിന് തൈര് ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാവുന്നതാണ്.

3. കിവി, ഓട്സ്

നല്ല പഴുത്ത കിവി നന്നായി അരച്ചെടുത്ത് അതിലേയ്‌ക്ക് കുറച്ച് ഓട്‌സ് പൊടിച്ചതും കൂടി ചേർത്ത് മുഖത്ത് പുരട്ടണം. 20 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.

4. കിവി, വെള്ളരിക്ക

പഴുത്ത കിവി നന്നായി അരച്ചെടുത്ത് അതിലേയ്‌ക്ക് കുറച്ച് വെള്ളരിക്ക നീര് കൂടി ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.